|    Dec 7 Wed, 2016 3:59 pm
FLASH NEWS

ചെയര്‍മാന്‍ പദവിയില്‍നിന്ന് ഒഴിവാക്കല്‍; ടാറ്റയും മിസ്ത്രിയും നിയമ പോരാട്ടത്തിന്

Published : 26th October 2016 | Posted By: SMR

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സൈറസ് മിസ്ത്രിയും ടാറ്റഗ്രൂപ്പും നിയമ പോരാട്ടത്തിലേക്ക്. ചെയര്‍മാന്‍ പദവിയില്‍നിന്ന് നീക്കിയതിനെതിരേ രത്തന്‍ടാറ്റ ടാറ്റഗ്രൂപ്പ്, ടാറ്റ ട്രസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് സൈറസ് മിസ്ത്രി നാഷനല്‍ കമ്പനി നിയമകോടതിയില്‍ കേവിയറ്റ് ഹരജി സമര്‍പ്പിച്ചത്. സൈറസ് മിസ്ത്രിക്കെതിരേ ടാറ്റ സണ്‍സ്, രത്തന്‍ടാറ്റ, സര്‍ദൊരാബ്ജി ട്രസ്റ്റ,് ടാറ്റ ട്രസ്റ്റ് എന്നിവരും കേവിയറ്റ് ഹരജി നല്‍കിയിട്ടുണ്ട്.
കൂടാതെ മിസ്ത്രി ബോംബെ, ഡല്‍ഹി ഹൈക്കോടതികളിലും ഇടക്കാല ഇളവ് ഹരജി നല്‍കുമെന്ന് വാര്‍ത്തയുണ്ട്. അന്യായമായ രീതിയിലാണ് തന്നെ പുറത്താക്കിയതെന്നാണ് മിസ്ത്രിയുടെ വാദം. തന്നെ നീക്കംചെയ്യാന്‍ നിയമോപദേശം ലഭിച്ചുവെന്നാണ് കമ്പനി ബോര്‍ഡ് അറിയിച്ചതെന്ന് മിസ്ത്രി പറഞ്ഞു. ഒമ്പതംഗ ബോര്‍ഡില്‍ ആറുപേരും മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. രണ്ടുപേര്‍ ഹാജരായിരുന്നില്ല. യോഗത്തില്‍ പങ്കെടുത്ത മിസ്ത്രി തീരുമാനത്തില്‍നിന്നു വിട്ടുനിന്നു. മിസ്ത്രിയുടെ പുറത്താക്കലിനെ തുടര്‍ന്ന് ടാറ്റയുടെ മിക്ക ഓഹരികളിലും ഇടിവുണ്ടായി. കമ്പനിയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ മിസ്ത്രി ആഗ്രഹിച്ചിരുന്നുവെന്നാണ് രത്തന്‍ടാറ്റയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നത്.
2012ലാണ് സൈറസ് പി മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാനായി നിയമിക്കപ്പെട്ടത്. രത്തന്‍ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലികമായാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത.് പിന്നീട് കമ്പനി ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തുകയായിരുന്നു.
അതേസമയം, ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ സിഇഓ റാല്‍ഫ് സ്‌പെത്ത്, ടിസിഎസ് സിഇഓ എന്‍ ചന്ദ്രശേഖരന്‍ എന്നിവരെ ടാറ്റാസണ്‍സ് അഡീഷനല്‍ ഡയരക്ടര്‍മാരായി നിയമിച്ചു. ടാറ്റാസണ്‍സ് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികളില്‍ അവര്‍ മികച്ച നേതൃത്വം നല്‍കിയതിനാലാണ് സ്ഥാനക്കയറ്റമെന്നു പ്രസ്താവനയില്‍ പറയുന്നു. പുതിയ നിയമനത്തിലൂടെ ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലെ അംഗസംഖ്യ 12ആയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day