|    Dec 8 Thu, 2016 5:41 am
FLASH NEWS

ചെമ്പ് പഞ്ചായത്തിന്റെ പുല്ലാന്തിയാര്‍ പുനരുദ്ധാരണത്തിന് തുടക്കമായി

Published : 15th November 2016 | Posted By: SMR

തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയെ ശുദ്ധജല സമ്പന്നമാക്കിയിരുന്ന പുല്ലാന്തിയാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയില്‍ തുടക്കമായി. മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുല്ലാന്തിയാര്‍ പുല്ലും പായലും ചെളിയും നിറഞ്ഞ് മലിനീകരണപ്പെട്ട് നീരൊഴുക്ക് നിലച്ചിട്ട് വര്‍ഷങ്ങളായി.
പുഴയുടെ നശീകരണം ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ഏനാദി, ബ്രഹമമംഗലം, തുരുത്തുമ്മ പ്രദേശങ്ങളുടെ കാര്‍ഷിക സംസ്‌കൃതിയെ തന്നെ തകിടം മറിച്ചു. ഇതേ തുടര്‍ന്ന് പുഴയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കിസാന്‍സഭ മുന്‍കൈയെടുത്ത് ജനകീയ കൂട്ടായ്മ ചേര്‍ന്ന് പുല്ലാന്തിയാര്‍ സംരക്ഷണസമിതി രൂപീകരിച്ചിരുന്നു.
സമിതിയുടെ നേതൃത്വത്തിലാണ് യന്ത്രം ഉപയോഗിച്ചും മനുഷ്യാധ്വാനം കൊണ്ടും പുല്ലാന്തിയാര്‍ ഒഴുകുന്ന അഞ്ചു കിലോമീറ്റര്‍ ദൂരം പുനരുദ്ധരിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. കല്ലുകുത്താംകടവില്‍ നടന്ന ചടങ്ങില്‍ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം സി കെ ആശ എംഎല്‍എ നിര്‍വഹിച്ചു. സമിതി ചെയര്‍മാന്‍ എന്‍ ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ചെമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ചിത്രലേഖ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ എസ് ജയപ്രകാശ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാമോള്‍ സുനില്‍, സുധര്‍മന്‍, പി സി ഹരിദാസന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day