|    Dec 7 Wed, 2016 1:22 am
FLASH NEWS

ചെന്നിത്തലയെ തള്ളിയും സുധീരനെ പിന്തുണച്ചും വീക്ഷണം

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെ തള്ളിയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായത്തിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വെടിവയ്പ്പിനെതിരേ സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പിണറായിക്ക് സ്റ്റാലിന്റെ പ്രേതബാധയെന്ന വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ വെടിവയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
വി എം സുധീരന്‍ നേരത്തേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേ സമയം, മുന്‍ ആഭ്യന്തരമന്ത്രികൂടിയായ രമേശ് ചെന്നിത്തല, മാവോവാദികളെ അടിച്ചൊതുക്കണമെന്നായിരുന്നു തുടക്കത്തില്‍ പ്രതികരിച്ചത്. കൂടാതെ, വെടിവയ്പ്പിനെ ന്യായീകരിക്കുകയും ചെയ്തു.
പിന്നീട്, പലകോണുകളില്‍ നിന്നും പോലിസ് വെടിവെയ്പ്പിനെതിരേ വിമര്‍ശനം ഉയരുകയും പാര്‍ട്ടി പ്രസിഡന്റ്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ ചെന്നിത്തല നിലപാടില്‍ മാറ്റംവരുത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
ഏറ്റുമുട്ടല്‍ കൊലക്കെതിരേ പൊതുമനസ്സാക്ഷി എതിരാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലിസിനെ ന്യായീകരിച്ച ചെന്നിത്തല നിലപാടില്‍ മാറ്റം വരുത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day