|    Dec 11 Sun, 2016 3:28 pm
FLASH NEWS

ചെന്നലോട്-കാപ്പുവയല്‍ റോഡിന് അവഗണന

Published : 28th November 2016 | Posted By: SMR

തരിയോട്: പഞ്ചായത്തിലെ ചെന്നലോട്-കാപ്പുവയല്‍ റോഡിന് അവഗണന. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ റോഡ് നന്നാക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ ഉദാസീനത തുടരുകയാണ്. പഞ്ചായത്തിലെ കുടിയേറ്റ മേഖലയിലൂടെയുള്ള ഈ പാത കളരിക്കോട്, മഠത്തുവയല്‍, അതിരത്തില്‍, പരമ്പുംകുനി, പത്താംമൈല്‍, കാപ്പുവയല്‍, കര്‍ലാട് പ്രദേശവാസികളും പ്ലാക്കണ്ടി കോളനിവാസികളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കുള്ള എളുപ്പയാത്രയ്ക്ക് ആശ്രയിക്കുന്നതാണ്. ജനങ്ങളുടെ മുറവിളിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കാപ്പുവയലില്‍ നിന്നുള്ള കുറച്ചുഭാഗം ടാര്‍ ചെയ്‌തെങ്കിലും ബാക്കി കുണ്ടുംകുഴിയും നിറഞ്ഞു കിടക്കുകയാണ്. ദുഷ്‌കരമാണ് ഈ ഭാഗത്ത് കാല്‍നടപോലും. ഈ റോഡിനോടു ചേര്‍ന്നാണ് പഞ്ചായത്തിലെ രാഷ്ട്രീയ നേതാക്കളില്‍ പലരുടെയും വീടുകള്‍. എന്നിട്ടും റോഡിന് ദുര്‍ഗതിയായതില്‍ നിരാശരാണ് സാധാരണക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക