|    Dec 10 Sat, 2016 12:44 am
FLASH NEWS

ചെക്ഡാമിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കിവിട്ടെന്നു പരാതി

Published : 22nd October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് നിര്‍മിച്ച ചെക്ഡാമിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. നഗരസഭയിലെ മൈതാനിക്കുന്നില്‍ ജനകീയ കമ്മിറ്റി നിര്‍മിച്ച ചെക്ഡാമിലേക്കാണ് കഴിഞ്ഞദിവസം മാലിന്യമൊഴുക്കിയത്. അമ്മായിപ്പാലം ഭാഗത്തെ ഫഌറ്റുകളില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ചെക്ഡാമില്‍ കെട്ടിക്കിടക്കുന്നത്്. ഇതിനു പുറമെ പ്രദേശത്തെ സര്‍വീസ് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യങ്ങളും വെള്ളത്തില്‍ കെട്ടിനില്‍ക്കുന്നു. അസഹനീയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. മാലിന്യം വെള്ളത്തില്‍ കലര്‍ന്നതോടെ മല്‍സ്യങ്ങളും ഞണ്ടുകളും ചത്തുപൊങ്ങി. ഈ വെള്ളമാണ് പ്രദേശവാസികള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. ചെക്ഡാമിന് സമീപത്ത് നിരവധി കിണറുകളുമുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും നാട്ടുകാര്‍ പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day