|    Dec 9 Fri, 2016 5:03 pm
FLASH NEWS

ചെക്ക്‌പോസ്റ്റില്‍ പരാതിയുമായി എത്തിയ യുവാവിനെ വിവസ്ത്രനാക്കി അപമാനിച്ചു

Published : 26th November 2016 | Posted By: SMR

പത്തനാപുരം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പരാതിയുമായി എത്തിയ യുവാവിനെ ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അപമാനിച്ചതായി പരാതി. കുന്നിക്കോട് ആവണീശ്വരം അജ്ഞലി നിവാസില്‍ ആദര്‍ശ് മുരളീധരന്‍ (29) ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ അപമാനത്തിനും ഭീഷണിക്കും ഇരയായത്. കച്ചവട ആവശ്യങ്ങള്‍ക്കായി തൂത്തുക്കുടിയില്‍ നിന്നും കുന്നിക്കോട്ടേക്കുളള യാത്രാമധ്യേ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ വച്ച് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ആദര്‍ശ് സഞ്ചരിച്ച കാറിന് മുന്നിലായി മൂന്ന് മിനി ലോറികളില്‍ മല്‍സ്യം കൊണ്ടുപോവുകയായിരുന്നു. ഈ ലോറികളില്‍ നിന്നും കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിയപ്പോള്‍ മല്‍സ്യം കയറ്റിവന്ന ലോറികള്‍ പരിശോധിക്കണമെന്നും ദുര്‍ഗന്ധമുളള മല്‍സ്യങ്ങളാണ് ഇതിലുളളതെന്നും യുവാവ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ഇതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. മീന്‍ ലോറി പരിശോധിക്കാന്‍ പറയാന്‍ നീയാരാടാ എന്ന് ആക്രോശിച്ച് കൊണ്ട് യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കുകയും ചെക്ക്‌പോസ്റ്റ് മുറിയില്‍ കൊണ്ടുപോയി വിവസ്ത്രനാക്കി പരിശോധിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.  കഞ്ചാവ് കേസില്‍ കുടുക്കി അകത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവ വ്യവസായി കൂടിയായ ആദര്‍ശ് പറയുന്നു. വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരേയാണ് എക്‌സൈസ് കമ്മീഷണര്‍ക്കും കൊല്ലം എക്‌സൈസ് അസി കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. താന്‍ അനുഭവിച്ച അപമാനത്തിനും ഭീഷണിക്കും ഇനി മറ്റാരും ഇരയാകരുതെന്നും തന്റെ പരാതി ചെവിക്കൊളളാതെ പരിശോധന നടത്താതെ മല്‍സ്യലോറികള്‍ കടത്തിവിടുകയാണ് ഉണ്ടായതെന്നും യുവാവ് പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day