|    Oct 26 Wed, 2016 9:46 am
FLASH NEWS
Home   >  Life  >  Health  >  

ചൂടകറ്റാന്‍ നന്നാറി സര്‍ബത്ത്; ഉണ്ടാക്കാനറിയില്ലെങ്കില്‍ ഇതാ എളുപ്പവഴി

Published : 20th April 2016 | Posted By: G.A.G

Nannari-TALL

ചൂട് എല്ലാ പരിധികളും വിട്ട് ഉയരുമ്പോള്‍ ദാഹവും ക്ഷീണവും അകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് മലയാളി. പലരും ഊണുപോലും ഉപേക്ഷിച്ച്് ജ്യൂസും പഴങ്ങളും ശീതളപാനീയങ്ങളുമൊക്കെ ആശ്രയിച്ച് ജീവിക്കാന്‍ പോലും തുടങ്ങിയിരിക്കുന്നു. വേനലില്‍ ക്ഷീണവും ദാഹവുമകറ്റാന്‍ പ്രകൃതി നല്‍കിയ ഒരല്‍ഭുത സസ്യത്തെ പലര്‍ക്കുമറിയില്ല. മലബാറുകാരുടെ പ്രിയപ്പെട്ട നന്നാറി.

സംസ്‌കൃതത്തില്‍ നന്നാറിക്ക് പറയുന്ന പേര് രസകരമാണ് : അനന്ത്മൂല്‍ – അനന്തമായ, അവസാനിക്കാത്ത വേരുള്ളത് എന്നര്‍ഥം. നമ്മുടെ നാട്ടിന്‍ പുറത്തും മലഞ്ചെരിവുകളിലുമൊക്കെ സര്‍വസാധാരണമായ ഈ ചെടി പിഴുത് കിഴങ്ങെടുക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക്  പേരിന്റെ അര്‍ഥം പെട്ടെന്ന്  പിടികിട്ടും. മണ്ണിനടിയിലേക്ക്് അനന്തമായി നീളുന്ന വേരുകള്‍ ഒരിക്കലും മുഴുവനായി പറിച്ചെടുക്കാനാവില്ല.

ചെടി കണ്ടാല്‍ തിരിച്ചറിയുന്നവര്‍ കുറവാണെങ്കിലും കോഴിക്കോട്ടുകാര്‍ക്ക്  നന്നാറി സര്‍ബത്തിന്റെ സ്വാദിനെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ടതേയില്ല. മറ്റുനാടുകളില്‍ താമസിച്ച ശേഷം മടങ്ങിയെത്തുന്ന കോഴിക്കോട്ടുകാരന്‍ ആദ്യമായി ചെയ്യുന്ന കാര്യങ്ങളിലൊന്ന്  ആദ്യം കാണുന്ന കടയില്‍ നിന്ന് നല്ലൊരു സര്‍ബത്ത് വാങ്ങിക്കുടിക്കുക എന്നതാണ്. അത്രയ്ക്ക്  വലുതാണ് കോഴിക്കോട്ടുകാരും നന്നാറി സര്‍ബത്തും തമ്മിലുള്ള ബന്ധം

nannari

നന്നാറിച്ചെടി

nadan-nannari

നാടന്‍ നന്നാറി സിറപ്പ്

നന്നാറി സര്‍ബത്തിന് അടിസ്ഥാനമായ സിറപ്പ് ഇന്ന് കടകളില്‍ വാങ്ങാന്‍ കിട്ടും.എന്നാല്‍ ഇങ്ങിനെ വാങ്ങുന്നവയ്ക്ക് പലപ്പോഴും പെട്ടിക്കടകളില്‍ നിന്നു ലഭിക്കുന്ന നാടന്‍ സര്‍ബത്തിന്റെ രുചിയില്ല എന്നാണ് അനുഭവം. യഥാര്‍ഥ നന്നാറിക്കു പകരം കൃത്രിമക്കൂട്ടുകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്നതാണ് ഈ സിറപ്പുകള്‍ എന്നതുകൊണ്ടാണിത്.
നന്നാറിക്കിഴങ്ങ് അങ്ങാടിമരുന്നു വില്‍ക്കുന്ന കടകളില്‍ കിട്ടും.

nannari dried

നന്നാറിക്കിഴങ്ങ്

 

എന്നാല്‍ സിറപ്പുണ്ടാക്കാന്‍ അറിയുന്നവര്‍ കുറവാണ്. പഞ്ചസാരയും നന്നാറിക്കിഴങ്ങിട്ട വെള്ളവും ഉരുക്കിത്തിളപ്പിച്ച് കുറുക്കിയെടുത്ത് കരടുകള്‍ അടിയാന്‍ കോഴിമുട്ടയുടെ വെള്ള ഒഴിച്ച് പതപ്പിച്ചെടുത്ത് അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുന്നതാണ് പ്രചാരത്തിലുള്ള സാധാരണ രീതി. ഇതറിയാവുന്ന പലരും ഈ ചൂടുകാലത്ത് അതിനൊന്നും മിനക്കെടുകയുമില്ല.
എന്നാല്‍ കടയില്‍ നിന്ന് വാങ്ങിയ നന്നാറിക്കിഴങ്ങുണ്ടെങ്കില്‍ ചുക്കുവെള്ളമുണ്ടാക്കുന്ന ലാഘവത്തില്‍ നന്നാറി സര്‍ബത്തുണ്ടാക്കാം.
സിറപ്പില്ലാതെയും നന്നാറി സര്‍ബത്തുണ്ടാക്കാന്‍ എളുപ്പവഴി – ചെയ്യേണ്ടത് ഇത്രമാത്രം:
നാലുഗ്ലാസ് വെള്ളത്തില്‍ മൂന്നുകഷണം നന്നാറിക്കിഴങ്ങ്  ചേര്‍ത്ത് സാധാരണ ചുക്കുവെള്ളം (കരിങ്ങാലിവെള്ളം) ഉണ്ടാക്കുന്നതുപോലെ തിളപ്പിച്ച് തണുപ്പിച്ചെടുക്കുക. ഈ വെള്ളം കുടിക്കുന്നതിന് മുന്‍പ്  ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്താല്‍ ഇന്‍സ്റ്റന്റ് നന്നാറി സര്‍ബത്ത് റെഡി.
ഇത്തരത്തില്‍ നന്നാറിവെള്ളം ഉണ്ടാക്കിവെച്ചാല്‍ പഞ്ചസാരയും നാരങ്ങയും ചേര്‍ക്കാതെ ചുക്കുവെള്ളം പോലെ, ചൂടോടെയോ തണുപ്പിക്കാതെയോ തണുപ്പിച്ചോ ഉപയോഗിക്കാം. പഞ്ചസാര ചേര്‍ക്കാത്തതിനാല്‍ ഷുഗറുകാര്‍ക്കും പ്രശ്‌നമില്ല.

ഗര്‍ഭമലസല്‍ മുതല്‍ പ്രമേഹം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നന്നാറി ഉപയോഗിക്കുന്നുണ്ട്. (ചികില്‍സ ഡോക്ടറോട് ചോദിച്ചു മാത്രം ചെയ്യുക)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,903 times, 3 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day