|    Dec 5 Mon, 2016 3:48 am

ചീക്കോട് കുടിവെളള പദ്ധതി; നഗരസഭയെ ഉള്‍പ്പെടുത്തണമെന്നാവശ്യം; ചെയര്‍മാന്‍ വകുപ്പ് മന്ത്രിയെ കാണും

Published : 2nd November 2016 | Posted By: SMR

കൊണ്ടോട്ടി: ചീക്കോട് കുടിവെളള പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടി,വികസന സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ.കെ.കെ.സമദ് എന്നിവര്‍ ബുധനാഴ്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസിനെ കാണും.ഇതിനായി ഇവര്‍ തിരുവനന്തപുരത്തേക്ക് പോയി.കൊണ്ടോട്ടി,നെടിയിരുപ്പ് എന്നിവ ഗ്രാമപഞ്ചായത്ത് ആയതിനാല്‍ നേരത്തെ ചീക്കോട് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു.പിന്നീട് ഇരുപഞ്ചായത്തുകളും ചേര്‍ന്ന് നഗരസഭ ആയതോടെ കൊണ്ടോട്ടി പദ്ധതിയില്‍ നിന്ന് പുറത്തായി.കൊണ്ടോട്ടിയിലാണ് പദ്ധതിക്കായുളള പ്രധാന ടാങ്ക് അടക്കം സ്ഥാപിച്ചിട്ടുളളത്.മറ്റു പഞ്ചായത്തുകളിലേക്ക് വെളളം എത്തിക്കുന്നതിനുളള പൈപ്പുകള്‍ സ്ഥാപിച്ചതും കൊണ്ടോട്ടി വഴിയാണ്.എന്നിട്ടും നഗരസഭ ആയതിന്റെ പേരില്‍ കൊണ്ടോട്ടിയെ ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ജല മന്ത്രിക്ക് പുറമെ അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ദയിലും പ്രശ്‌നം ചെലുത്തും. ജലനിധിക്കാണ് പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്.ചട്ടപ്രകാരം ജലനിധിക്ക് ഗ്രാമപ്രദേശങ്ങളിലേക്ക് മാത്രമെ തുക അനുവദിക്കുകയുളളു എന്നതിനാലാണ് നഗരസഭ പുറത്താവാന്‍ കാരണം.കൊണ്ടോട്ടിയും നെടിയിരുപ്പും കനത്ത കുടിവെളള ക്ഷാമമുള്ള പ്രദേശങ്ങളുമാണ്.നഗരസഭയിലെ വാര്‍ഡ്‌സഭകളില ും പ്രധാനവിഷയം ചീക്കോട് കുടിവെളള പദ്ധതിയാണ്.കുടിവെളളത്തിന്റെ പേരില്‍ വാര്‍ഡ് സഭകളിലും ബഹളവുമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day