|    Dec 9 Fri, 2016 11:14 am

ചില്ലറയെ ചൊല്ലി തര്‍ക്കം: പെട്രോള്‍ പമ്പിലെ വികലാംഗ യുവാവിന് മര്‍ദനം

Published : 2nd December 2016 | Posted By: SMR

പട്ടാമ്പി: ചില്ലറയെ ചൊല്ലി തര്‍ക്കം. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ വികലാംഗ യുവാവിനെ മര്‍ദിച്ചു. തിരുവേഗപ്പുറയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. വിളയൂര്‍ പാലോളിക്കുളമ്പ് ഹംസ മകന്‍ മുഹമ്മദലി (32)ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകീട്ട് ഇന്നോവ കാറിലെത്തിയവരാണ് മര്‍ദിച്ചതെന്ന് മുഹമ്മദലി പറഞ്ഞു. ആയിരം രൂപക്ക് പെട്രോള്‍ അടിച്ചതിന് രണ്ടായിരം രൂപയാണ് ഇവര്‍ നല്‍കിയത്. ബാക്കി നൂറിന്റെയും പത്തിന്റെയും ആയിരം രൂപയ്ക്കുള്ള നോട്ടുകള്‍ നല്‍കി. ചില്ലറയില്ലാത്തതിനാല്‍ പെട്രോള്‍ പമ്പിന്റെ ഓഫിസില്‍ പോയി പണമെടുത്തുവരാന്‍ താമസം നേരിട്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ജീവനക്കാരനെ നിലത്തിട്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവ് പട്ടാമ്പി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day