|    Dec 5 Mon, 2016 7:51 am

ചിറക്കര വില്ലേജിലെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി

Published : 21st November 2016 | Posted By: SMR

കൊല്ലം: ചിറക്കര വില്ലേജില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉല്‍പ്പെടുത്തി 2014-ല്‍ ഭൂമി ലഭിച്ച ഭൂരഹിതരായ എണ്‍പത്തിയഞ്ച് ഗുണഭോക്താക്കളില്‍ ഭൂരിഭാഗത്തിനും നാളിതുവരെ ഭൂമി ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി. അനുവദിച്ച എണ്‍പത്തിയഞ്ച് പട്ടയങ്ങളില്‍ ഏകദേശം നാല്‍പതില്‍ അധികം പട്ടയങ്ങള്‍ നാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ പതിമൂന്ന് പേര്‍ക്ക് മാത്രമേ ഭൂമിയുടെ ഭൂമിയുടെ കരം ഒടുക്കി നല്‍കിയിട്ടൊള്ളൂ. പട്ടയം കൈവശമുള്ള ഇരുപതിലധം കുടുംബങ്ങള്‍ 2014 മുതല്‍ മുന്‍ സര്‍ക്കാരിന്റെ അനാസ്ഥ മൂലം അവരുടെ പട്ടയ ഭൂമിക്ക് കരം ഒടുക്കി ലഭിക്കാന്‍ റവന്യൂ ഓഫിസുകളില്‍ കയറി ഇറങ്ങുകയാണ്. സര്‍ക്കാര്‍പുറമ്പോക്കായിരുന്ന എണ്‍പത്തിയഞ്ച് പ്ലോട്ടുകള്‍ മൂന്ന് സെന്റ് വീതം അളന്ന് മാറ്റിയിട്ടുണ്ടെങ്കിലും ചില തല്‍പര കക്ഷികള്‍ കൊല്ലം സബ്‌കോടതിയില്‍ സര്‍ക്കാറിനെതിരേ ഫയല്‍ ചെയ്ത ഒരു കേസിന്റെ പേരില്‍ റവന്യൂ അധികൃതര്‍ പട്ടയക്കാര്‍ക്ക് അവരുടെ ഭൂമിക്ക് കരം ഒടുക്കി നല്‍കുകയോ ഭൂമി കാട്ടികൊടുക്കുകയോ ചെയ്തിട്ടില്ല. വിതരണം ചെയ്യാനായി തയ്യാറാക്കിയ ബാക്കി പട്ടയങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് വലിയ അനാസ്ഥ സംഭവിച്ചിട്ടുള്ളതായി വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2014 മുതല്‍ ഭൂരഹിതരായ എഴുപതിലധികം കുടുംബങ്ങള്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് രേഖാമൂലം അനുവദിച്ച ഭൂമിക്കുവേണ്ടി നീതി തേടി അലയുകയാണ്. ഉദ്യോഗസ്ഥ ഭരണ തലത്തിലെ വീഴ്ച മൂലമാണ് ഇവര്‍ക്ക് ഈ ദുര്‍ഗതി ഉണ്ടായത്.ആയതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനനുസൃതമായി കേസ് സംബന്ധിച്ച തടസങ്ങള്‍ അടിയന്തിരമായി നീക്കി ഭൂരഹിതര്‍ക്ക് അവര്‍ക്ക് നിയമാനുസൃതം പട്ടയം ലഭ്യമായ ഭൂമി കാട്ടികൊടുക്കാനും കരം ഒടുക്കി നല്‍കാനും തടഞ്ഞ് വച്ചിട്ടുള്ള പട്ടയങ്ങള്‍ ഉടനടി വിതരണം ചെയ്യാനും ആവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ജിഎസ് ജയലാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day