|    Dec 8 Thu, 2016 9:29 pm
FLASH NEWS

ചിരട്ടകളില്‍ ശില്‍പ്പ വിസ്മയം തീര്‍ത്ത് അബ്ദുല്‍ കരീം മുസ്‌ലിയാര്‍

Published : 14th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: റിട്ട. അധ്യാപകനും കലാകാരനും നാടകകൃത്തും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായ കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ കരിം മുസ്‌ലിയാര്‍ ചിരട്ടകള്‍ കൊണ്ട് കരകൗലശ നിര്‍മാണത്തില്‍ വിസ്മയം തീര്‍ക്കുന്നു. വീട്ടിലിരിക്കുമ്പോള്‍ നേരം പോക്കിനു വേണ്ടിയാണ് ആദ്യം കരകൗശല നിര്‍മാണത്തിലേര്‍പ്പെട്ടത്. മനസ്സിലെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് ചിരട്ട ആക്‌സോബ്ലെയിഡ് ഉപയോഗിച്ച് മുറിക്കും. പിന്നീട് അരംകൊണ്ട് നല്ലവണ്ണം ചിരട്ടയെ രാഖി മിനിസപ്പെടുത്തി മാറ്റിവച്ചതിനുശേഷം ഫെവിക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിക്കും. ഇതു ഉണക്കിക്കഴിഞ്ഞാല്‍ സ്ലീക്ക് പോളിഷ് (തടിക്ക് അടിക്കുന്നത്) കൊണ്ട് നല്ലരീതിയില്‍ മിനുസപ്പെടുത്തും. ഇതോടെ ഭംഗിയും ആകര്‍ഷണിയവുമായ ശില്‍പ്പങ്ങള്‍ രൂപപ്പെട്ടു കഴിയും. ഇങ്ങനെ ചിരട്ടകള്‍ ഉപയോഗിച്ച് തീര്‍ത്ത കൈതച്ചക്ക, അമ്പലങ്ങളില്‍ തിരിതെളിയിക്കുന്ന കുത്തു വിളക്കുകള്‍, തൂക്ക് വിളക്കുകള്‍, റാന്തല്‍ വിളക്കുകള്‍, കല്‍വിളക്കുകള്‍, മൊന്ത, കിണ്ടി, ജഗ്, എലി, അണ്ണാന്‍, കീരി, എലി, ആനകള്‍, ആനക്കുട്ടികള്‍, പരുന്ത് ,വിവിധ പക്ഷികള്‍ ,പുല്‍ചെടികള്‍, മണി, തത്ത, മൈന, ആന്തോറിയം, മണ്‍കുടം (ചിരട്ട ഉപയോഗിച്ചത്), കപ്പ്, സൂര്യകാന്തി പൂവ്, താമര എണ്ണിയാല്‍ ഒടുങ്ങാത്ത തരം കരകൗശല ശില്‍പങ്ങാളാണ് അബ്ദുല്‍ കരിം മുസ്്‌ലിയാരുടെ കരവിരുതില്‍ രൂപപെട്ടിട്ടുള്ളത്.ഇദ്ദേഹം നല്ലൊരു മജീഷ്യന്‍ കൂടിയാണ്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം നാടകകൃത്തും നാടക സംവിധായകനുമാണ്. ഒരുപാടു വേദികളില്‍ മാജിക് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകനും നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുമുണ്ട്. സിപിഎമ്മിനു വേണ്ടി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള ഇദ്ദേഹം സിപിഎമ്മിന്റെ നിലാപാട് മാറ്റത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റാണ്. അധ്യാപകനായിരിക്കെ അധ്യാപ സംഘടനയുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു. 63 കാരനായ അബ്ദുല്‍ കരിം മുസ്‌ലിയാരുടെ ഏക മകന്‍ ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്നു. ഇദ്ദേഹവും നല്ലൊരു മജീഷ്യനാണ്. രണ്ട് പെണ്‍മക്കളുമുണ്ട്.  ഭാര്യ ഹാജിറ ബീവി റിട്ട. അധ്യാപികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day