|    Dec 3 Sat, 2016 12:16 pm
FLASH NEWS

ചിത്രം വ്യാജം;അതെന്റെ മകളുടെ ചിത്രമല്ല:ഹരിശ്രീ അശോകന്‍

Published : 31st October 2016 | Posted By: mi.ptk

harisree-ashikan

കൊച്ചി: കുറച്ചുനാളുകളായി വാട്‌സ്ആപ്പില്‍ തന്റെ മകളുടേതന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിനെതിരെ ഹരിശ്രീ അശോകന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് മകളുടെ വ്യാജ ചിത്രത്തിനെതിരെ ഹരിശ്രീ അശോകന്‍ പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് പറഞ്ഞ ഹരിശ്രീ സ്വന്തം കുടുംബ ചിത്രവും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഹരിശ്രീ അശോകന്റെ മകളുടെ വിവാഹഫോട്ടോ എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.
ഹരിശ്രീ അശോകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സമൂഹ മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു.എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു .അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രംകൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു. ഹരിശ്രീ അശോകന്‍

facebook-post

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,483 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day