|    Dec 11 Sun, 2016 3:26 pm
FLASH NEWS

ചികില്‍സാ പിഴവ്: ആശുപത്രിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

Published : 23rd November 2016 | Posted By: SMR

മട്ടാഞ്ചേരി: മതിയായ ചികില്‍സ നല്‍കാതെ അമിത ചാര്‍ജ് ഈടാക്കിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പനയപ്പിള്ളി ഗൗതം ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കപ്പലണ്ടിമുക്ക് ജങ്്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് നൂറുവാര അകലെ വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മിറ്റി അംഗം അനീഷ് മട്ടാഞ്ചേരി ഉദ്്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി എ മനാഫ് അധ്യക്ഷത വഹിച്ചു. എം ജി അല്‍സാദ്, എം എ അന്‍സാര്‍  സംസാരിച്ചു. നാല് ദിവസം മുമ്പാണ് മല്‍സ്യത്തൊഴിലാളിയായ തുരുത്തി സ്വദേശി അഷ്‌ക്കറിനെ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ എന്തോ കുടുങ്ങിയതിനെ തുടര്‍ന്നാണ്  ആശുപത്രിയില്‍ കൊണ്ട് വന്നത്.ഉടന്‍ സര്‍ജറി നടത്തണമെന്നും പണം കെട്ടിവയ്്ക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പതിനായിരം രൂപ കെട്ടിവച്ചു. അനസ്‌തേഷ്യ നല്‍കിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ എല്ലാണ്് കുടുങ്ങിയതെന്ന് മനസ്സിലായത്. കുടുങ്ങിയ എല്ല്് എടുക്കാന്‍ കഴിയാതെ വിദഗ്ധ ചികില്‍സയ്്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോവാന്‍ നിര്‍ദേശിക്കുകയായിരുന്നു. പതിനാലായിരം രൂപയുടെ ബില്ലും നല്‍കി. എന്നാല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയ രോഗിയുടെ തൊണ്ടയില്‍ കുടുങ്ങിയ എല്ല് അര മണിക്കൂറിനുള്ളില്‍ എടുക്കുകയും 1400 രൂപ ബില്ലും അടച്ച് വീട്ടിലേക്ക് പോന്നു. ഇതിനെ തുടര്‍ന്നാണ് ഗൗതം ആശുപത്രിയിലെത്തി രോഗിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തത്്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക