|    Dec 11 Sun, 2016 3:44 am

ചികില്‍സാ നിഷേധം; മരത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Published : 21st November 2016 | Posted By: SMR

തൊടുപുഴ: ചികില്‍സ നിഷേധിച്ചതിനെതിരെയും മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തിലും പ്രതിഷേധിച്ച് യുവാവ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മലങ്കര എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി മലയാറ്റില്‍ ബിനുകുമാര്‍ (39) ആണ് ഇന്നലെ രാവിലെ മലങ്കര ഡാമിനു സമീപം എസ്റ്റേറ്റിലെ റബറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മുട്ടം എസ്‌ഐ, കാഞ്ഞാര്‍ സിഐ, തൊടുപുഴ ഡിവൈഎസ്പി, തൊടുപുഴ ഫയര്‍ ഫോഴ്‌സ് തുടങ്ങിയവരെത്തി രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് ബിനുകുമാറിനെ അനുനയിപ്പിച്ച് മരത്തില്‍ നിന്ന താഴെ ഇറക്കിയത്.ബിനുകുമാറിനെതിരെ കള്ളപ്പരാതി നല്‍കിയ 15 പേരേയും തന്റെ ഓഫിസില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഡിവൈഎസ്പി ഉറപ്പും നല്‍കി. അഗ്‌നിശമന സേന ഗോവണിയുടെ സഹായത്തിലാണ് ബിനുവിനെ മരത്തില്‍ നിന്നു താഴെയിറക്കിയത്. സംഭവ സ്ഥലത്ത് വന്ന പരാതിക്കാരില്‍ അഞ്ചു പേര്‍ ബിനുകുമാര്‍ അസഭ്യം പറഞ്ഞിട്ടില്ലെന്ന് തടിച്ചുകുടിയ ജനങ്ങളെയും പോലിസിനെയും സാക്ഷി നിര്‍ത്തി ഡിവൈഎസ്പിയോട് പറഞ്ഞു.സംഭവത്തെ കുറിച്ച് ബിനുകുമാര്‍ പറയുന്നതിങ്ങനെ: താ നും ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും ഒരുമിച്ചാണ് താമസം. തന്റെ ആശ്രിതരായ അച്ഛനും അമ്മക്കും ചികില്‍സ നിഷേധിച്ചതാണ് സംഭവത്തിന്റെ തുടക്കം.ആശ്രിതര്‍ എസ്‌റ്റേറ്റിലെ സൗജന്യ ചികില്‍സയ്ക്ക് അര്‍ഹരല്ലെന്ന് കമ്പനി വാദിക്കുന്നു. എന്നാല്‍ വിവരാവകാശ പ്രകാരം ബിനുകുമാര്‍ നല്‍കിയ അപേക്ഷയില്‍ ആശ്രിതരും ചികില്‍സക്ക് അര്‍ഹരാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ചികില്‍സ നിഷേധിക്കുന്നത് ചോദ്യം ചെയ്ത് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബിനുകുമാര്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ മാനേജ്‌മെന്റ് പ്രതിനിധികളെയും പരാതിക്കാരനായ ബിനുകുമാറിനെയും മുട്ടം സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു. ചികില്‍സ നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീടും ചികില്‍സ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കാപ്്ഷന്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക