|    Dec 5 Mon, 2016 7:50 am

ചികില്‍സയ്ക്ക് യുഎസിലേക്ക് പോവാന്‍ വിസയില്ലാതെ പാക് കുടുംബം വലയുന്നു

Published : 22nd October 2016 | Posted By: SMR

കൊളംബോ: അധികൃതരുടെ കടുംപിടിത്തംമൂലം മകളുടെ അപൂര്‍വ രോഗത്തിനു ചികില്‍സ നല്‍കാനാവാതെ പാക് കുടുംബം. സുഷുമ്‌നാ നാഡിയിലെ തകരാറുമൂലം ശരീരം ക്ഷയിക്കുന്ന അസുഖമാണ് ആറുവയസ്സുകാരിയായ മരിയക്ക്. യുഎസില്‍ ചികില്‍സയ്ക്കായി വിസ ലഭിക്കാത്തതാണ് ഈ നിര്‍ധന കുടുംബത്തിനു തിരിച്ചടിയായത്. യുഎസിലെ ഒരു ആശുപത്രി കുട്ടിക്ക് സൗജന്യ ചികില്‍സ നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമാബാദിലെ യുഎസ് എംബസി ഇവര്‍ക്ക് വിസനല്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്നു കുട്ടിയുടെ പിതാവ് ശാഹിദ് ഉല്ല പറഞ്ഞു. പുതിയ വിസ അപേക്ഷ സമര്‍പ്പിച്ചാല്‍ ഇനിയും കൂടുതല്‍ സമയം എടുക്കുമെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഒരു യുഎസ് അഭിഭാഷകന്‍ ഇവരുടെ സഹായത്തിനായി ഫേസ്ബുക്ക് കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.
നവംബര്‍ 2നാണു മരിയയുടെ അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതു നീട്ടിക്കൊണ്ടുപോയാല്‍ ആരോഗ്യം കൂടുതല്‍ വഷളാവുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ശസ്ത്രക്രിയക്കു മുന്നോടിയായ പരിശോധനകള്‍ക്കായി അടുത്ത ആഴ്ചയെങ്കിലും യുഎസിലെത്താനാണു നിര്‍ദേശമെന്നും അദ്ദേഹം പറയുന്നു. റാവല്‍പിണ്ടിയില്‍ കമ്പിളി കച്ചവടക്കാരനാണ് ശാഹിദ് ഉല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day