|    Dec 4 Sun, 2016 1:14 am
FLASH NEWS

ചികില്‍സയ്ക്കിടെ കുട്ടി മരിച്ച സംഭവം: ജോയിന്റ് ഡയറക്ടര്‍ അന്വേഷിക്കും

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പരിശോധിച്ച് നാലു ദിവസത്തിനുളളില്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു.  കുട്ടിയുടെ മാതാപിതാക്കളായ സുരേഷ് ബാബുവും രമ്യയും അഡീഷനല്‍ ചീഫ് സെക്രട്ടറിയെക്കണ്ട് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 59 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മാതാപിതാക്കള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് മരിച്ച കുട്ടിയുടെ പിതവായ സുരേഷ് ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day