|    Dec 4 Sun, 2016 11:55 pm
FLASH NEWS

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധം

Published : 21st October 2016 | Posted By: SMR

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല. ചികില്‍സ തേടിയെത്തിയവര്‍ തളര്‍ന്നു വീണു. ബഹളം വച്ച രോഗികള്‍ ഒപി ടിക്കറ്റ് ചീന്തിക്കളഞ്ഞ് പ്രതിഷേധം അറിയിച്ചു. രാവിലെ 11ഓടേയാണ് സംഭവം. മൂന്നു ഡോക്ടര്‍മാര്‍ ഇരിക്കുന്ന ജനറല്‍ ഒപിയില്‍ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ പെട്ടെന്ന് എഴുന്നേറ്റ് പോയതോടേയാണ് രോഗികള്‍ ബഹളം വച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ഒപി സമയത്ത് യോഗത്തിന് പോയതാണെന്നറിഞ്ഞത്. ഇതോടെ രോഗികള്‍ കൂടുതല്‍ ക്ഷുഭിതരായി. ഒരു മണിക്കൂറിനു ശേഷം രണ്ടു ഡോക്ടര്‍മാരെത്തി. ഇതിനിടയില്‍ രോഗികളില്‍ പലരും തിരിച്ചു പോയിരുന്നു. ഡോക്ടര്‍മാര്‍ റൗണ്ട്‌സിനും മറ്റും പോയതോടെ പിന്നെയും രോഗികള്‍ക്ക് സേവനം ലഭിക്കാതെ മണിക്കൂറുകളോളം നേരം കാത്തു നില്‍ക്കേണ്ടി വന്നു. രാത്രിയിലെത്തുന്ന രോഗികള്‍ക്ക് മരുന്നു പോലും നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തീരദേശ മേഖലയില്‍ ആയിരക്കണക്കിനു പേരുടെ ആശ്രയമായ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേും മറ്റു ജീവനക്കാരുടേയും കുറവ് ഇരുട്ടടിയാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day