|    Dec 10 Sat, 2016 10:04 pm

ചാവക്കാട് കൃഷി ഭവനില്‍ ഓഫിസറില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Published : 22nd October 2016 | Posted By: SMR

ചാവക്കാട്: കൃഷി ഭവനില്‍ കൃഷി ഓഫിസറില്ല. കര്‍ഷകര്‍ ദുരിതത്തില്‍. നിലവിലുണ്ടായിരുന്ന കൃഷി ഓഫിസര്‍ മുന്നു മാസം മുമ്പ് സ്ഥലം മാറി പോയെങ്കിലും പകരം ആളെ നിയമിക്കാന്‍ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല. ഇതു മൂലം കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുന്നതിന്  കാലതാമസം നേരിടുകയാണ്. നിലവിലെ അസിസ്റ്റന്റ് കൃഷി ഓഫിസറാണ് ഇപ്പോള്‍ കൃഷി ഓഫിസറുടെ ചുമതല വഹിക്കുന്നത്. കൃഷി ഓഫസറുടെ ചുമതലയുള്ള ഈ അസിസ്റ്റന്റ് കൃഷി ഓഫസര്‍ അടിയന്തിര യോഗങ്ങള്‍ക്ക് പോകുമ്പോള്‍ കൃഷിഭവന്‍ അടച്ചിടേണ്ടി വരികയാണ്. ഇതു മൂലം കര്‍ഷകരുടെ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. പാടങ്ങളിലും തോട്ടങ്ങളിലും വിളകള്‍ക്കുണ്ടാവുന്ന രോഗബാധ പരിശോധിച്ച് കണ്ടെത്താനും പ്രതിവിധി നിര്‍ദേശിക്കാനും നടത്തുന്ന സന്ദര്‍ശനവും മുടങ്ങുന്ന സ്ഥിതിയാണ്. ചാവക്കാട് നഗരസഭയ്ക്കു പുറമെ കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലെ പച്ചത്തേങ്ങ സംഭരിക്കുന്നത് ചാവക്കാട് കൃഷിഭവനിലാണ്. അതു കൊണ്ടു തന്നെ പച്ചത്തേങ്ങയുമായി കര്‍ഷകരെത്തുമ്പോള്‍ ചില സമയങ്ങളില്‍ കൃഷി ഭവന്‍ അടഞ്ഞു കിടക്കുകയാവും. ഇതു മൂലം പലരും മറ്റിടങ്ങളിലാണ് പച്ചത്തേങ്ങ നല്‍കുന്നത്. കൃഷി ഭവനില്‍ നല്‍കിയാല്‍ തുക ലഭിക്കാന്‍ ആറു മാസത്തില്‍ കൂടുതല്‍ സമയമെടുക്കുന്നതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. മുന്‍ കാലങ്ങളിലെ  കുടിശ്ശിക മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.  ചാവക്കാട് കൃഷി ഭവനില്‍ അടിയന്തരമായി കൃഷി ഓഫിസറെ നിയമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക