|    Dec 9 Fri, 2016 5:04 pm
FLASH NEWS

ചാലക്കുടിയെ ഒഡിഎഫ്നഗരമായി പ്രഖ്യാപിച്ചു

Published : 29th October 2016 | Posted By: SMR

ചാലക്കുടി: ചാലക്കുടി നഗരസഭയെ വെളിയിട വിസര്‍ജ്ജന മുക്തനഗരമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് പ്രഖാപനമുണ്ടായത്. ലോകബാങ്ക് പെര്‍ഫോര്‍മന്‍സ് ഗ്രാന്റ് ഇനത്തില്‍ നഗരസഭക്ക് 5159889 രൂപ അനുവദിച്ച് കിട്ടിയിട്ടുണ്ടെന്നും പ്രോജക്റ്റുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.നഗരസഭയെ വെളിയിട വിസര്‍ജ്ജന മുക്തനഗരമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നഗരസഭ അതിര്‍ത്തിയില്‍ കക്കൂസ് ഇല്ലെന്ന് കണ്ടെത്തിയ 23കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ച് നല്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ അതിര്‍ത്തിയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടേയും ആരോഗ്യ വിഭാഗത്തിന്റേയും നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയില്‍ 23 കുടുംബങ്ങള്‍ക്ക് കക്കൂസുകള്‍ ഇല്ലെന്ന് കണ്ടെത്തി. ഇവര്‍ക്കാണ് കക്കൂസുകള്‍ നിര്‍മിച്ച് നല്കിയത്. ഇതോടെ നഗരസഭ അതിര്‍ത്തിയില്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തില്ലെന്ന് ഉറപ്പ് വരുത്തിയതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാരായ പി.എം.ശ്രീധരന്‍, വി.ജെ.ജോജി, വി.ഒ.പൈലപ്പന്‍, സുലേഖ ശങ്കരന്‍, സീമ ജോജു, ബിജി സദാനന്ദന്‍, ബിന്ദു ശശികുമാര്‍ തുടങ്ങിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. നഗരസഭയെ വെളിയിട വിസര്‍ജ്ജന മുക്തനഗരമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ഒഡിഎഫ് പ്രഖ്യാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day