|    Dec 10 Sat, 2016 6:12 pm

ചാലക്കുടിയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിക്കുന്നു

Published : 4th November 2016 | Posted By: SMR

ചാലക്കുടി: ചാലക്കുടി മേഖലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണവും മോഷണശ്രമവും പെരുകുമ്പോഴും പോലിസ് പ്രവര്‍ത്തനം മന്ദഗതിയില്‍. ഒരു മാസത്തിനുള്ളില്‍ ആറോളം ആരാധനാലയങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. എന്നാല്‍ ഇതുവരേയും ഒരു മോഷ്ടാവിനെ പോലും പിടികൂടാന്‍ പോലിസിനായിട്ടില്ല. പോലിസ് പ്രവര്‍ത്തനം നിഷ്‌ക്രിയമാണെന്നാണ് ആരോപണം. വ്യാഴാഴ്ച പോട്ട പാമ്പാമ്പോട്ട് ക്ഷേത്രത്തില്‍ നടന്ന മോഷണമടക്കം ഇക്കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ചാലക്കുടി മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണം അഞ്ചായി. പാമ്പാമ്പോട്ട് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് തകര്‍ത്ത് പണം കര്‍ന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത മോഷ്ടാവ് ഇതിനകത്തുണ്ടായിരുന്ന പണം കവര്‍ന്നിട്ടുണ്ട്. മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അള്‍ത്താരക്ക് മുന്നില്‍ സ്ഥിപിച്ചിരുന്ന നേര്‍ച്ചപെട്ടി തകര്‍ത്ത് പണം കവര്‍ന്നത് ദിവസങ്ങള്‍ക്ക് മുന്നാണ്. ചിറങ്ങര ക്ഷേത്രത്തിലും ആറ്റപ്പാടം മല്ലഞ്ചിറ ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നതും ഒരു മാസത്തിനുള്ളില്‍ തന്നെയാണ്. പോലിസ് പേരിന് വന്നുപോവുന്നതല്ലാതെ മോഷ്ടക്കളെ പിടികൂടാന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലന്നാണ് വിശ്വാസികളുടെ പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക