|    Dec 8 Thu, 2016 11:27 am

ചാരായ വാറ്റ്: പ്രതി പിടിയില്‍

Published : 26th November 2016 | Posted By: SMR

വെള്ളറട: വീടിനുള്ളില്‍ വ്യാജമദ്യവാറ്റ് നടത്തവെ ചാരായവും കോടയും ഉള്‍പ്പെടെ യുവാവിനെ പിടികൂടി. വെള്ളറട കത്തിപ്പാറ കളത്തുവീട്ടില്‍ ബിജു (31)ആണ് പിടിയിലായത്. ക്രിസ്മസ്, ന്യൂഇയര്‍ ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയില്‍ വ്യാജവാറ്റിന് സാധ്യതയുള്ളതായി റൂറല്‍ എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. വ്യാജ ചാരായ വേട്ടയ്ക്കു വേണ്ടി നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കര്‍, വെള്ളറട എസ്‌ഐ അജീഷിന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. റെയ്ഡിന് എത്തിയ പോലിസ് സംഘത്തെ കണ്ട ബിജു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിടികൂടി. വെള്ളറട ആര്യന്‍കോട് പോലിസ് പരിധിയില്‍ വ്യാജ ചാരായ വാറ്റുകേന്ദ്രങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി സിഐ അനില്‍കുമാര്‍ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day