|    Dec 8 Thu, 2016 9:27 pm
FLASH NEWS
Home   >  Sports  >  Others  >  

ചാംപ്യന്‍സ് ട്രോഫി ഹോക്കി: വനിതകളിലും ഇന്ത്യ തന്നെ ജേതാക്കള്‍

Published : 6th November 2016 | Posted By: SMR

സിംഗപ്പൂര്‍ സിറ്റി: പുരുഷ ടീമിനു പിറകെ വനിതകളുടെ ചാംപ്യന്‍സ് ട്രോഫി ഹോക്കിയിലും ഇന്ത്യ കിരീടമണിഞ്ഞു. ഇന്നലെ നടന്ന ഫൈനലില്‍ ചൈനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.
13ാം മിനിറ്റില്‍ ദീപ് ഗ്രേസ് എക്കയുടെ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് കരസ്ഥമാക്കിയത്. 44ാം മിനിറ്റി ല്‍ ചൈന സമനില പിടിച്ചുവാ ങ്ങി. സോങ് മെന്‍ഗ്ലിങിന്റെ വകയായിരുന്നു ഗോള്‍. മല്‍സരമവസാനിക്കാന്‍ 20 സെക്കന്റ് മാ ത്രം ബാക്കിനില്‍ക്കെ ദീപിക നേടിയ ഗോളില്‍ ഇന്ത്യ ജയവും കിരീടവും വരുതിയിലാക്കുകയായിരുന്നു. നേരത്തേ പുരുഷ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day