|    Dec 7 Wed, 2016 4:04 pm
FLASH NEWS
Home   >  Sports  >  Others  >  

ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്ക് ജയം

Published : 24th October 2016 | Posted By: SMR

മലേഷ്യ: ചാംപ്യന്‍സ്‌ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന  ഇന്ത്യ-പാക് മല്‍സരത്തില്‍ ഇന്ത്യക്ക് ജയം. 3-2 എന്ന സ്‌കോറിനാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത്. ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മലയാളിത്താരം ശ്രീജേഷ് മികച്ച പ്രകടനം പുറത്തെടുത്തു. കളിതുടങ്ങി ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യ തങ്ങളുടെ കരുത്ത് തെളിയിച്ചു. കളിതുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പ്രതീപ് മോറാണ്
്ഇന്ത്യക്കായി ആദ്യം വലകുലുക്കിയത്. രുപീന്ദറില്‍നിന്ന് നീട്ടികിട്ടിയ ബോള്‍ ഉത്തപ്പയില്‍നിന്ന് ലഭിച്ച പ്രതീപ് കൃത്യമായി ലക്ഷ്യം കണ്ടു ഇന്ത്യക്ക് 1-0 ന്റെ ലീഡ് നേടിത്തന്നു.
എന്നാല്‍ മുഹമ്മദ് റിസ്വാനിലൂടെ തിരിച്ചടിച്ച പാകിസ്താന്‍ ഇന്ത്യയുമായി 1-1 എന്ന സമനിലഗോള്‍ നേടി കരുത്തുകാട്ടി. സമനില ഗോള്‍ നേട്ടത്തോടെ ഉണര്‍ന്നുകളിച്ച പാകിസ്താനുവേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ ഗോള്‍ നേടി ഇന്ത്യയെ ഞെട്ടിച്ചു. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം തിരിച്ചടിച്ച പാകിസ്താന്‍ 2-1 ന് ലീഡു നേടി. ഗോള്‍ നേട്ടത്തോടെ സമനില ഗോളിനായി തകര്‍ത്ത് കളിച്ച ഇന്ത്യയുടെ പോരാട്ടം ഫലം കണ്ടു. രുപീന്ദര്‍ സിങിന്റെ മികച്ച ഗോളിലൂടെ ഇന്ത്യ പാകിസ്താനുമായി 2-2 സമനില പിടിച്ചു. കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മികച്ച മുന്നേറ്റത്തിലൂടെ ഇന്ത്യ 3-2 ന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day