|    Dec 10 Sat, 2016 12:24 pm

ചവര്‍ സംസ്‌കരണ പ്ലാന്റ് പുനരുദ്ധരിക്കുന്നു

Published : 16th November 2016 | Posted By: SMR

വര്‍ക്കല: നഗരസഭയുടെ കണ്വാശ്രമം ചവര്‍ സംസ്‌കരണ പ്ലാന്റ് പുനരുദ്ധരിച്ച് ക്രിയാത്മകമാക്കാന്‍ ഭരണസമിതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ 15 തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. 10 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിക്ക് സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ചതായി വൈസ് ചെയര്‍മാന്‍ അനിജോ അഭിപ്രായപ്പെട്ടു. പ്രാരംഭഘട്ടത്തില്‍ പ്ലാന്റിന്റെ ചുറ്റുപാടുമുള്ള കാടുകള്‍ വെട്ടിത്തെളിക്കുകയാണ്. ഏറെക്കാലമായി പ്രവര്‍ത്തനമാന്ദ്യം നേരിടുന്നതിനാല്‍ പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാവുമെന്നു തൊഴിലാളികള്‍ പറയുന്നു.  നഗരമാലിന്യങ്ങള്‍ വികേന്ദ്രീകൃത ബയോഗ്യാസ്, കംപോസ്റ്റ്, മണ്ണിര കംപോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ച് സംസ്‌കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, മാലിന്യനിര്‍മാര്‍ജന രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ഉള്‍െപ്പെടുത്തി നിയമസാധ്യതയുള്ള സമിതികള്‍ ഇതു സംബന്ധിച്ച് രൂപീകരിക്കാനും ധാരണയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day