|    Dec 6 Tue, 2016 12:05 am
FLASH NEWS

ചലച്ചിത്രമേള: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ജിറി മെന്‍സിലിന്

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: അന്താരാഷ്ട്രചലച്ചിത്രമേളയുടെ ഭാഗമായുള്ള സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ചെക്കൊസ്ലൊവാക്യന്‍ സംവിധായകനായ ജിറി മെന്‍സിലിന്. ചെക്ക് നവതരംഗ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രശസ്തനായ പ്രതിനിധിയാണ് ജിറി മെന്‍സില്‍. മിലോസ് ഫോര്‍മാനാണ് മറ്റൊരാള്‍. 1966ല്‍ ഏറ്റവും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരം നേടിയ ക്ലോസ്‌ലി വാച്ച്ഡ് ട്രെയിന്‍സ് ആണ് ജിറി മെന്‍സിലിന്റെ ആദ്യചിത്രവും ഏറ്റവും പ്രശസ്തമായ ചിത്രവും. അക്കാദമി പുരസ്‌കാരം നേടുമ്പോള്‍ മെന്‍സിലിന് 29 വയസുമാത്രമാണു പ്രായം. രാഷ്ട്രീയവിവാദത്തിനിടയാക്കിയ ലാര്‍ക്‌സ് ഓണ്‍ എ സ്ട്രീങ്ങ്, മൈ സ്വീറ്റ് ലിറ്റില്‍ വില്ലേജ്, ഐ സെര്‍വ്ഡ് ദ കിങ് ഓഫ് ഇംഗ്ലണ്ട് എന്നിവയാണ് മെന്‍സിലിന്റെ പ്രശസ്തമായ മറ്റു ചിത്രങ്ങള്‍.
ലാര്‍ക്‌സ് ഓണ്‍ എ സ്ട്രീങ്ങ് നാല്‍പതാം ബര്‍ലിന്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിനര്‍ഹമായി. മൈ സ്വീറ്റ് ലിറ്റില്‍ വില്ലേജ് 1986ല്‍ അക്കാദമി അവാര്‍ഡിനു നോമിനേറ്റ് ചെയ്യപ്പെട്ടു. 1987ലെ ബര്‍ബില്‍  ഫിലിം ഫെസ്റ്റിവെലിലും മെന്‍സില്‍ ജൂറിയംഗമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day