|    Dec 3 Sat, 2016 10:08 am
FLASH NEWS

ചര്‍ച്ച പരാജയപ്പെട്ടു;ഐഒസി സമരം തുടരുന്നു

Published : 21st October 2016 | Posted By: SMR

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഐഒസിയിലെ ലോറി തൊഴിലാളികളുടെ സമരം അവസാനിപ്പിക്കുന്നതിനായി ഇന്നലെ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ കാക്കനാട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. ലോറി തൊഴിലാളികളുടേയും സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ലോറിയുടെ കോ ണ്‍ട്രാക്ടറേയും ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നുവെങ്കിലും കോണ്‍ട്രാക്ടര്‍ എത്താതിരുന്നതുമൂലം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതുമൂലം സമരം അനന്തമായി നീളാന്‍ കാരണമാവുന്നു. 21 ദിവസമായി തുടരുന്ന ലോറി ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍പാക്കാന്‍ കോണ്‍ട്രാക്ടര്‍ അലംഭാവം കാണിക്കുന്നതായും ആരോപണമുണ്ട്. സമരം അനിശ്ചിതത്വമായി നീളുന്നതുമൂലം സംസ്ഥാനത്ത് ഇന്ധനക്ഷാമം നേരിടാനും സാധ്യതയുണ്ട്. സമരം ആരംഭിച്ച് ഇത്രയും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ലക്ഷങ്ങളുടെ സിലിണ്ടറുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കാത്തതും വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കാത്തതുമാണ് സമരത്തിന് കാരണം. എന്നാല്‍ കഴിഞ്ഞദിവസം സമരത്തിനു പിന്തുണയുമായി 2 മണിക്കൂര്‍ ഇതര ട്രക്ക് തൊഴിലാളികള്‍ പണിമുടക്ക് നടത്തി. 127 ട്രക്ക് തൊഴിലാളികളാണ് സമരത്തിന് പിന്തുണപ്രഖ്യാപിച്ച് സൂചന സമരം നടത്തിയത്. ഐഒസിയില്‍ നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ഇവരൊന്നും സമരത്തിന് ആഹ്വാനം ചെയ്യാതിരുന്നിട്ടും ഇതര ട്രക്ക് തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് സംഘടനകള്‍ക്ക് വെല്ലുവിളിയായി. ലോഡുമായി പോവുന്ന വാഹനത്തിന് ആവശ്യമായ ഡീസല്‍ അനുവദിച്ചുനല്‍കാന്‍ ഏജന്‍സി തയ്യാറാവാത്തതിനാല്‍ ലോഡുമായി പോവുന്ന ലോറികള്‍ വഴിയില്‍ കിടക്കേണ്ട സ്ഥിതിയുമുണ്ടാവുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day