|    Dec 3 Sat, 2016 7:54 am
FLASH NEWS

ചരിത്രമായി മനുഷ്യച്ചങ്ങല; ലഹരിവിപത്തിനെതിരേ നാടൊന്നാകെ കൈകോര്‍ത്തു

Published : 7th November 2016 | Posted By: SMR

മുക്കം: മലയോര മേഖലയില്‍ വര്‍ധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ നാടൊന്നാക്കെ അണിനിരന്നപ്പോള്‍ പലയിടത്തും മനുഷ്യച്ചങ്ങല മനുഷ്യ മതിലായി മാറി. കൊടിയത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധയുടെ നേതൃത്വത്തിലാണ് കൊടിയത്തൂര്‍, കാരശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 11 കിലോമീറ്റര്‍ ദൂരത്തില്‍ ചങ്ങല തീര്‍ത്തത്.
ലഹരിക്കെതിരേ ജനകീയ കൂട്ടായ്മ എന്ന പേരില്‍ നടന്ന ചങ്ങലയില്‍ ഇരുപതിനായിരത്തോളം പേര്‍ പങ്കാളികളായി. പന്ത്രണ്ട് കേന്ദ്രങ്ങളില്‍ വിവിധ ആളുകള്‍ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കൊടിയത്തൂരില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, സൗത്ത് കൊടിയത്തൂരില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല, ആലുങ്ങലില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ രമേശ് ബാബു, ഡിവൈഎസ്പി കെ അഷ്‌റഫ്, തെനേങ്ങ പറമ്പില്‍ ബഷീര്‍ അഹമ്മദ്, ജോര്‍ജ് എം തോമസ് എംഎല്‍എ, മുക്കം എസ്‌ഐ സനല്‍രാജ്, ഗണേശ് കുമാര്‍, എം ഐ ഷാനവാസ് എംപി, കൊടുവള്ളി സിഐ ബിശ്വാസ്, കാഞ്ചന മാല, മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രമുഖ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ 50 മീറ്ററിലും ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രതിജ്ഞ ചൊല്ലി.
പുതിയ തലമുറയെ ഒന്നടങ്കം കാര്‍ന്ന് തിന്നുന്ന ലഹരി വിപത്തിനെതിരേ സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും വ്യാപാരികളുമുള്‍പ്പെട്ടവര്‍ ചങ്ങലയില്‍ കണ്ണികളായപ്പോള്‍ അത് ലഹരി മാഫിയക്കുള്ള താക്കീതായി മാറുകയായിരുന്നു. സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുറന്ന വാഹനത്തില്‍ മുഴുവന്‍ കേന്ദ്രങ്ങളിലും പര്യടനം നടത്തിയത് ചങ്ങലയില്‍ കണ്ണികള്‍ ആയവര്‍ക്കും ഏറെ ആവേശമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day