|    Dec 5 Mon, 2016 3:53 pm
FLASH NEWS

ചന്ദ്രബാബു നായിഡു അധ്യക്ഷന്‍ പ്രശ്‌നം; പഠിക്കാന്‍ ഉപസമിതി

Published : 1st December 2016 | Posted By: SMR

chandrababunaidu

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഉപസമിതിക്ക് എന്‍ഡിഎ ഘടകക്ഷിയായ ടിഡിപിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കും. നായിഡുവിനു പുറമേ ഒഡീഷ, മധ്യപ്രദേശ്, സിക്കിം, പുതുച്ചേരി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ നവീന്‍ പട്‌നായിക്, ശിവരാജ്‌സിങ് ചൗഹാന്‍, പവന്‍കുമാര്‍ ചാംലിങ്, വി നാരായണസ്വാമി, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും 13 അംഗ സമിതിയില്‍ അംഗങ്ങളാണ്.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ, സിഇഓ അമിതാഭ് കാന്ത് എന്നിവരും സമിതി അംഗങ്ങളാണ്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകനി, ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ജനമേജയ സിന്‍ഹ, നെറ്റ്‌കോര്‍ എംഡി രാജേഷ് ജെയിന്‍, ഐസ്പിരിറ്റ് സഹ സ്ഥാപകന്‍ ശരത് ശര്‍മ, ഐഐഎം അഹ്മദാബാദ് ധനകാര്യവിഭാഗം പ്രഫസര്‍ ജയന്ത് വര്‍മ എന്നിവര്‍ സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സമിതിയില്‍ അംഗമായില്ല. നിതീഷിനോട് സമിതിയില്‍ അംഗമാവണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന തീരുമാനത്തെ അംഗീകരിച്ച ഏക പ്രമുഖ നേതാവാണ് നിതീഷ്‌കുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 191 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day