|    Dec 5 Mon, 2016 10:07 pm
FLASH NEWS

ചന്തിരൂര്‍ പുതിയ പാലത്തിലെ മെറ്റല്‍ പൊടി അപകടഭീഷണിയുയര്‍ത്തുന്നു

Published : 6th November 2016 | Posted By: SMR

അരൂര്‍: ചന്തിരൂര്‍ പുതിയ പാലത്തില്‍ സുരക്ഷ വേലി കെട്ടുന്നതിനായി റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ പൊടി അപകടഭീഷണിയുയര്‍ത്തുന്നു. നിര്‍മാണം തീരാത്തതിനാല്‍ ആഴ്ചകളായി മെറ്റല്‍ പൊടി ഇവിടെ കിടക്കുകയാണ്. മെറ്റല്‍ പൊടി കാണാതെ എത്തുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പെടുന്നത്. കാല്‍നട യാത്രികര്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.കഴിഞ്ഞദിവസം ഇവിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേല്‍ക്കുകയുണ്ടായി. ചന്തിരൂര്‍ പനക്കപ്പറമ്പില്‍ പി എ ജോര്‍ജിന്റെ മകന്‍ ബിജു റഫി(35)ക്കാണ് പരിക്കേറ്റത്. കാലിന്റെ എല്ലിന് ക്ഷതമേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേലിയുടെ പണി ഭാഗീകമായി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് കെട്ടിന്റെ നിര്‍മാണം തിരാനുണ്ട്. മെറ്റല്‍ പൊടി മാറ്റി ദുരന്തമുണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day