|    Dec 4 Sun, 2016 1:11 am
FLASH NEWS

ചടങ്ങില്‍ വിഐപി പരിവേഷം ലഭിച്ചത് ഹംസയ്ക്ക്

Published : 6th November 2016 | Posted By: SMR

തൊടുപുഴ: പച്ചക്കറി വികസന പദ്ധതിയുടെ സംസ്ഥാന തല അവാര്‍ഡ് വിതരണത്തില്‍ താരമായത് കീരികോട് കല്ലുപുറത്ത് ഹംസയാണ്.ചടങ്ങ് നടക്കുന്ന സമയത്ത് തൊടുപുഴ പോലിസ് നെട്ടോട്ടം നടത്തിയപ്പോഴാണ് ഹംസ രക്ഷകനായെത്തിയത്.കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ എത്തിയ വാഹനതത്ിന്റെ ടയര്‍ പഞ്ചറായാതാണ് വിഷയം.വാഹനത്തില്‍ സ്‌പെയര്‍ ടയര്‍ ഉണ്ടായിരുന്നുവെങ്കിലും മാറ്റിയിടാന്‍ ആരെയും കിട്ടിയില്ല.പീന്നിടാണ് സമീപത്തെ ഓറിയന്റല്‍ ടയേഴ്‌സ് ഉടമ ഹംസയെ പോലിസ് എത്തിച്ചത്.പോലിസ് ജീപ്പില്‍ പണിയായുധങ്ങളുമായി വിഐപി പരിവേഷത്തോടെയാണ് ഹംസ എത്തി.പതിനഞ്ച് മിനിട്ടുനുള്ളില്‍ ടയര്‍ മാറിയിട്ടു.കേടായ ടയറിന്റെ തകരാര്‍ പരിഹരിച്ച് നല്‍കുകയും ചെയ്തു.       ജോലി തീര്‍ന്നശേഷം പോലിസ് ജീപ്പില്‍ ഹംസയെ തിരികെ സ്വന്തം സ്ഥാപനത്തിലെത്തിക്കാനും പോലിസ് മറന്നില്ല.ഇതു രണ്ടാമത്തെ തവണയാണ് മന്ത്രിയുടെ വഹനത്തിന്റെ ടയര്‍ മാറിയിടാന്‍ അവസരം ലഭിച്ചതെന്ന് ഹംസ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day