|    Dec 4 Sun, 2016 11:36 am

ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സില്‍തീരുമാനം നടപ്പാക്കരുതെന്ന് ഉത്തരവ്

Published : 21st October 2016 | Posted By: SMR

ചങ്ങനാശ്ശേരി: നഗരസഭയുടെ കീഴിലുള്ള വനിതാ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന്റെ നടത്തിപ്പു സംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നടപ്പാക്കരുതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. മുനിസിപ്പല്‍ കൗണ്‍സില്‍മാരുടെയും സെക്രട്ടറിയുടെയും വിയോജന കുറിപ്പിന്റെയും പൊതുജന ജാഗ്രതാ സമിതി വിജിലന്‍സിനു നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഉത്തരവുണ്ടായിട്ടും അത് ആരും അറിയാതിരുന്ന സാഹചര്യത്തില്‍ നഗരസഭയിലെ ഒരംഗം ഉത്തരവിന്റെ കോപ്പി കൈപ്പറ്റിയതോടെയാണ് ഇപ്പോള്‍ സംഭവം പുറത്തറിയുന്നത്. 22 വര്‍ഷമായി സിപിഎം വനിതാ സംഘടനനായ  ജനാധിപത്യ മഹിളാ അസോസിയേഷനാണ് നഗരസഭാ വനിതാ വര്‍ക്കിങ് വിമന്‍സ്് ഹോസ്റ്റല്‍ നടത്തുന്നത്. അസോസിയേഷന്‍ കാലാവധി കഴിഞ്ഞതോടെ പുതുതായി മല്‍സര സ്വഭാവമുള്ള ടെന്‍ഡര്‍ വിളിക്കാതെ ഹോസ്റ്റല്‍ നടത്തിപ്പു വീണ്ടും മഹിളാ അസോസിയേഷനെ തന്നെ കൈമാറുന്നതിനു നഗരസഭാ യോഗത്തില്‍ ചെയര്‍മാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതിനെതിരേ യുഡിഎഫും ബിജെപിയും കൗണ്‍സിലില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും ചെയര്‍മാന്‍ അതൊന്നും ചെവിക്കൊള്ളാതെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അസോസിയേഷന്റെ ഹോസ്റ്റല്‍ നടത്തിപ്പു കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മല്‍സരസ്വഭാവമുള്ള ടെന്‍ഡര്‍ വിളിക്കണമെന്നും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ബിജെപിയും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അജണ്ട വോട്ടിനിട്ടു പാസാക്കണമെന്നും ചില അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും ഒരംഗം ആവശ്യപ്പെട്ടാല്‍ അജണ്ട വോട്ടിനിടണമെന്ന നഗരസഭാ ചട്ടങ്ങളുടെ ലംഘനം നടന്നതായി കണക്കാക്കാമെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചിരുന്നു. കൂടുതല്‍ അപേക്ഷകള്‍ വന്ന സാഹചര്യത്തില്‍ അഡീഷനല്‍ അജണ്ടയായി ഇവകൂടി അജണ്ടയില്‍ ചേര്‍ക്കണമെന്ന് സെക്രട്ടറിയുടെ നിര്‍ദേശവും ചെയര്‍മാന്‍ അംഗീകരിച്ചില്ല. അംഗങ്ങള്‍ക്കു നല്‍കുന്നതിന് കൂടുതലായി അജണ്ടയുടെ 37 പകര്‍പ്പുകള്‍ തയ്യാറാക്കിയിരുന്നതായും സെക്രട്ടറി അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗണ്‍സില്‍ യോഗമിനുറ്റ്‌സില്‍ സെക്രട്ടറി രേഖപ്പെടുത്തിയിരുന്നു. അതേസമയം വനിതാ ഹോസ്റ്റല്‍ നടത്തിപ്പു വിഷയവുമായി ബന്ധപ്പെട്ടു പ്രശ്‌നം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഇടപെട്ട് സെക്രട്ടറിയെ സ്ഥലം മാറ്റിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുതിയ ഉത്തരവു പുറത്തുവന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനും സാധ്യതയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day