|    Dec 8 Thu, 2016 7:32 am
FLASH NEWS

ചങ്ങനാശ്ശേരിയില്‍ വീട്ടില്‍മോഷണം; 13 പവന്‍ കവര്‍ന്നു

Published : 1st December 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ വന്‍ മോഷണം. വീടിന്റെ ജനല്‍കമ്പി പൊളിച്ചു മാറ്റി അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണവും ലാപ് ടോപ്പ്, രണ്ടു മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും മോഷ്ടിച്ചു. ഫാത്തിമാപുരം വില്ലുന്നിയില്‍ ലിജോ ചാക്കോയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. ജോലിക്കു പോവാനായി പതിവുപോലെ നാലോടെ ലിജോയും ഭാര്യയും ഉണര്‍ന്നപ്പോഴാണ് അലമാര തുറന്നു മോഷണം നടന്നതു ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ പുലര്‍ച്ചെ മൂന്നോടെ ബാത്ത്‌റൂമില്‍ പോവാനായി മാതാവു ഉണര്‍ന്നപ്പോള്‍  വീടിനുള്ളില്‍ ടോര്‍ച്ചു വെളിച്ചം കണ്ടിരുന്നെങ്കിലും പുലര്‍ച്ചെ ഉണരുന്ന മകനായിരിക്കുമെന്നു കരുതി സംശയിച്ചില്ല. പിന്നീടാണ് മോഷണം അറിയുന്നത്. തുടര്‍ന്നു വിവരം അറിഞ്ഞു പോലിസെത്തി പരിശോധന നടത്തി. എന്നാല്‍ വീടിനു സമീപത്തെ പുരയിടത്തില്‍ ലാപ്‌ടോപ്പും രണ്ടു മൊബൈല്‍ ഫോണുകളും ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. പഴയ വീടിന്റെ പിന്‍ഭാഗത്തുള്ള തടിയില്‍ നിര്‍മിച്ച ജനല്‍കാലുകള്‍ ഒടിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന കണ്ടെത്താനായി. തുടര്‍ന്നു ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റു വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മോഷണം നടന്ന വീടിന്റെ സമീപത്തുള്ള ഇടവഴിയിലൂടെ  ഫാത്തിമാപുരം അംബികാപുരം ക്ഷേത്രത്തിനു സമീപമുള്ള തോടിനോട് ചേര്‍ന്നു ആള്‍ താമസിമില്ലാത്ത വീട്ടില്‍ എത്തി ഡോഗ് നിന്നു. ചങ്ങനാശ്ശേരി ഡിവൈഎസ്പി അജിത്, വാകത്താനം സിഐ ഷാജിമോന്‍ ജോസഫ്, എസ്‌ഐ സിബി തോമസ്, ഷാഡോ പോലിസ് അംഗങ്ങളായ കെ ക റെജി, ആന്റണി സെബാസ്റ്റ്യന്‍, പ്രതീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day