|    Dec 9 Fri, 2016 1:14 pm

ചങ്ങനാശ്ശേരിയില്‍ എസ്ഡിപിഐ പദയാത്ര നടത്തി

Published : 28th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഏക സിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍ കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ ചങ്ങനാശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കിഴക്കന്‍ മേഖലയില്‍ പദയാത്ര നടത്തി. പദയാത്ര എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്ടന്‍ ബിജു കെ എച്ചിന്റെ നേതൃത്വത്തില്‍ ഫാത്തിമാപുരത്തു നിന്നാരംഭിച്ച പദയാത്ര വിവിധ പ്രദേശങ്ങളായ കുന്നക്കാട് , ഓവേലി, ചെറുകരക്കുന്ന്, ബിഷപ്പ് കോളനിവഴി കടന്നുപോയി. സമാപന സമ്മേളനത്തില്‍ മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് കൂനന്താനം സംസാരിച്ചു.എസ്ഡിപിഐ ചങ്ങനാശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ജാഥ ക്യാപ്ടന്‍ സിറാജുദ്ദീന്റെ നേതൃത്വത്തില്‍ പട്ടത്തിമുക്കില്‍ നിന്നാരംഭിച്ച പദയാത്ര എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് ബിജു കെ എച്ച് ഉദ്ഘാടനം ചെയ്തു. ഐസിഒ ജങ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസന്‍, കമ്മിറ്റിയംഗം നൗഷാദ് കൂനന്താനം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day