|    Dec 11 Sun, 2016 7:16 pm
FLASH NEWS

ചക്ക മഹാത്മ്യവുമായി കേരള ചക്ക വിളംബര യാത്ര നാളെ ജില്ലയില്‍

Published : 6th November 2016 | Posted By: SMR

കല്‍പ്പറ്റ: നൂറോളം ചക്ക വിഭവങ്ങളുമായി ചക്ക വണ്ടി നാളെ മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. ചക്ക ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന, പോസ്റ്റര്‍ പ്രദര്‍ശനം, പഠന പരിശീലന ക്ലാസുകള്‍ എന്നിവയുമായാണ് ചക്ക വണ്ടിയുടെ ജില്ലയിലെ പര്യടനം. ചക്കയുടെ അനന്ത സാധ്യതകളും പ്ലാവിന്റെ പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുന്നതിന് തിരുവനന്തപുരത്തുനിന്നും ജൂലൈ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫഌഗ് ഓഫ് ചെയ്ത യാത്രയാണ് നാളെ ജില്ലയില്‍ എത്തുന്നത്. ചക്കയുടെ ഔഷധ ഗുണവും പ്രാധാന്യവും ജനങ്ങളില്‍ എത്തിച്ച് ഒരു ചക്കപോലും പാഴാക്കാതെ എല്ലാ ദിവസവും ചക്ക ഉപയോഗിച്ച് ആരോഗ്യവും തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചക്ക വിളംബര യാത്രയുടെ സന്ദേശം. മേല്‍ത്തരം പ്ലാവിന്‍തൈ മുതല്‍ ചക്ക ഐസ്‌ക്രീം വരെയുള്ള 100 ല്‍ അധികം ചക്ക വിഭവങ്ങളുമായാണ് ചക്കവണ്ടി എത്തുന്നത്. അതാത് ഗ്രാമങ്ങൡ ചക്കവണ്ടി എത്തുമ്പോള്‍ ചക്ക ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കുന്ന പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിന് ഏറ്റെടുക്കും. വില്‍പന നടത്തുകയും ചെയ്യും. ഒട്ടുപ്ലാവിന്‍തൈ, ചക്ക ജാം,  മിക്‌സ്ചര്‍, ചിപ്‌സ്, ഉണ്ണിയപ്പം, ചക്കയട, പപ്പടം, മുറുക്ക്, ചക്കച്ചുള ഉണക്കിയത്, ചക്കക്കുരു ചമ്മന്തിപ്പൊടി, ഇടിച്ചക്കത്തോരന്‍, ചക്ക അവലോസ്, കാപ്പിപ്പൊടിക്ക് പകരം ഉപയോഗിക്കുന്ന ചക്കക്കുരു ജാപ്പ, ചക്ക ഐസ്‌ക്രീം തുടങ്ങിയവയാണ് ചക്കവണ്ടിയിലെ ഉത്പന്നങ്ങള്‍. നാളെ രാവിലെ 9.30 ന് ഉറവ് ഇക്കോഷോപ്പില്‍ ചക്കവണ്ടിയുടെ ജില്ലയിലെ പര്യടനം കലക്ടര്‍ ബി എസ് തിരുമേനി നിര്‍വഹിക്കും. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി, മുണ്ടേരി ജിവിഎച്ച്എസ്എസ്, കല്‍പ്പറ്റ എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം, ചുണ്ടേല്‍ ആര്‍സിഎച്ച്, വൈത്തിരി ജിഎച്ച്എസ്എസ്, ലക്കിടി ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. എട്ടിന് രാവിലെ മാനന്തവാടി ഫാംഫെഡില്‍ നബാര്‍ഡ് എജിഎം ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.  ഒമ്പതിന് രാവിലെ 9.30 ന് വടുവന്‍ചാലില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരന്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍, ബീനാച്ചി ജിഎച്ച്എസ്എസ്, കാക്കവയല്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ പര്യടനം നടത്തുമെന്ന് കോ-ഓഡിനേറ്റര്‍ പത്മിനി ശിവദാസ്, കോ ഓഡിനേറ്റര്‍ എ ടി സുധീഷ്, സുനീഷ്, പി ജെ ജോണ്‍സണ്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക