|    Dec 6 Tue, 2016 12:08 am
FLASH NEWS

ഗ്വാട്ടിമാല ഏലം കള്ളക്കടത്ത് നിയന്ത്രിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

Published : 14th November 2016 | Posted By: SMR

തൊടുപുഴ: ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലം കള്ളക്കടത്ത് നിയന്ത്രിച്ച് കേരളത്തില്‍ നിന്നുള്ള സ്വാഭാവിക ഏലത്തിന്റെ വില വര്‍ധന ഉറപ്പാക്കുമെന്ന് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പു നല്‍കി.കൊല്‍ക്കത്ത തുറമുഖം വഴി ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലം കള്ളക്കടത്ത് നിയന്ത്രിക്കണമെന്ന അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയുടെ ആവശ്യത്തിന്‍മേലാണ് മന്ത്രിയുടെ ഉറപ്പ്. ഈ ആവശ്യം എംപി  ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.പിന്നീട് ഇതു സംബന്ധിച്ച് പ്രത്യേക നിവേദനവും നല്‍കിയതിനെ തുടര്‍ന്ന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ഗുണമേന്‍മയേറിയ ഏലത്തോടൊപ്പം ഗ്വാട്ടിമാല ഏലം ഇടകലര്‍ത്തി കള്ളക്കടത്ത് നടത്തുന്നത് നിയന്ത്രിക്കാന്‍ ഏലം ട്രേഡേഴ്‌സിന് വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമായ റെയ്ഡുകള്‍ നടത്തി നിയമവിരുദ്ധമായ വിപണനം നടത്തുന്നവരെ കണ്ടെത്തണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിലൂടെ ഗ്വാട്ടിമാല ഏലത്തിന്റെ ഇറക്കുമതി ഗണ്യമായ നിലയില്‍ കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.മുന്‍വര്‍ഷം 2227 മില്യണ്‍ ടണ്‍ ഗ്വാട്ടിമാല ഏലം ഇന്‍ഡ്യയിലേക്ക് ഇറക്കു മതി ചെയ്തിരുന്നത് ഈ വര്‍ഷം 780 മില്യണ്‍ ടെണ്ണായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.സ്‌പൈസസ് ബോര്‍ഡിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് ഡയറക്ടറുടെ ഓഫിസ്   സേലത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന എംപി യുടെ ആവശ്യം പരിഗണിച്ചിട്ടുണ്ടെന്നും ഓഫിസ് കൊച്ചിയില്‍ തന്നെ നിലനിര്‍ത്തുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day