|    Dec 10 Sat, 2016 11:55 pm

ഗ്രൂപ്പ് വഴക്ക്; കോണ്‍ഗ്രസ്സിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയില്ല

Published : 1st December 2016 | Posted By: SMR

പാലക്കാട്: കോണ്‍ഗ്രസ്സിന്റെ ഭരണകാലങ്ങളിലെല്ലാം വികസനപെരുമഴ ഉണ്ടായിട്ടുണ്ടെന്നും ഗ്രൂപ്പ് വഴക്കുകള്‍ മൂലം ജനങ്ങളില്‍ എത്താതെപ്പോയതാണ് പാര്‍ട്ടിയും ജനങ്ങളും മരുഭൂമിയിലാവാന്‍ ഇടയായതെന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. കെ പി ഇ ഒയുടെ 34ാം ജില്ലാ സമ്മേളനം പാലക്കാട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡന്റ് ബി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍ തുളസീദാസന്‍ വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ ഭാരവാഹികളായി പി വി സഹദേവന്‍ (പ്രസിഡന്റ്), കെ സി സജീവ്കുമാര്‍, എ കോമളവല്ലി, പി സായിറാംകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എ അനൂപ് (സെക്രട്ടറി), സി ലളിത, എസ് മധു, എം രമേഷ്‌കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സി ജയകൃഷ്ണന്‍ (ഓര്‍ഗ. സെക്രട്ടറി), കെ രാജശേഖര്‍(ഖജാഞ്ചി) തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക