|    Dec 5 Mon, 2016 9:57 am
FLASH NEWS

ഗ്രാമീണ കായികതാരങ്ങളെ കണ്ടെത്താന്‍ ഖേലോ ഇന്ത്യ പദ്ധതി

Published : 26th October 2016 | Posted By: SMR

കല്‍പ്പറ്റ: ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ കണ്ടെത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഖേലോ ഇന്ത്യ പദ്ധതി ആരംഭിച്ചതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെയുണ്ടായിരുന്ന പൈക്ക പദ്ധതിയുടെ പുതിയ പതിപ്പാണ് ഖേലോ ഇന്ത്യ. നവംബര്‍ 10, 11, 12 തിയ്യതികളില്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ക്കെന്‍ഡറി സ്‌കൂള്‍, എന്‍എംഡിസി ജൂഡോ ഹാള്‍, മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാനന്തവാടി ഡൈന ഷട്ടില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, നടവയല്‍ ചെല്ലിവില്ല സ്വിമ്മിങ്പൂള്‍ എന്നിവിടങ്ങളായി മല്‍സരങ്ങള്‍ നടക്കും. പദ്ധതി പ്രകാരം ജില്ലാ/സംസ്ഥാന/ദേശീയ തലങ്ങളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബ്ലോക്ക്തല മല്‍സരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതുണ്ടാവില്ല. 31.12.2016ന് 14 വയസ്സില്‍ താഴെ, 17 വയസ്സില്‍ താഴെ എന്നീ വിഭാഗങ്ങളിലായി അത്‌ലറ്റിക്‌സ്, വോളിബോള്‍, തായ്ക്വാണ്‍ഡോ, കബഡി, ഖൊ-ഖൊ, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ (ഷട്ടില്‍), സ്വിമ്മിങ്, റസ്‌ലിങ്, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍. ജില്ലാതല മല്‍സരങ്ങള്‍ക്ക് നഗരസഭ/ബ്ലോക്ക് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനങ്ങളില്‍ രണ്ടുപേര്‍ക്കും ടീമിനത്തില്‍ രണ്ടു ടീമുകള്‍ക്കും മാത്രമേ പങ്കെടുക്കാനാവൂ. ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള ബ്ലോക്ക്തല എന്‍ട്രികള്‍ 2016 നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍സ്‌റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ലഭിക്കണം. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 1,500 രൂപ നിരക്കിലും രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 1,000 രൂപ നിരക്കിലും മൂന്നാംസ്ഥാനം നേടുന്നവര്‍ക്ക് 500 രൂപ നിരക്കിലും പ്രൈസ് മണി നല്‍കും. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ-സംസ്ഥാന മല്‍സരങ്ങളില്‍ നിന്നു ടാലന്റ് കാന്‍ഡിഡേറ്റിനെ തിരഞ്ഞെടുക്കും. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 500, 1,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സലീം കടവന്‍, ടി സതീഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day