|    Dec 6 Tue, 2016 5:34 pm
FLASH NEWS

ഗ്രാമീണമേഖലയെ സാരമായി ബാധിച്ച് നോട്ട് നിരോധനം

Published : 15th November 2016 | Posted By: SMR

മനേസര്‍ (ഹരിയാന): പെട്ടെന്നുണ്ടായ 500, 1000 നോട്ടു നിരോധനം ഗ്രാമീണമേഖലകളെ സാരമായി ബാധിച്ചു. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി നോട്ടുകളുടെ അഭാവത്തില്‍ ബുദ്ധിമുട്ടുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയില്‍ നിന്ന് രണ്ടു മണിക്കൂര്‍ മാത്രം യാത്ര ചെയ്താല്‍ എത്താന്‍ സാധിക്കുന്ന ഹരിയാനയിലെ പിച്ഗാവ് ഗ്രാമത്തിലുള്ള 18കാരനായ റിങ്കു യാദവ് പറയുന്നു: ”എന്റെ ജോലിക്കുള്ള പ്രതിഫലം പണമായാണ് സൂക്ഷിച്ചിട്ടുള്ളത്. എനിക്ക് ബാങ്ക് അക്കൗണ്ടില്ല. പണമില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കാനാവും?”.
35,000 പേരുള്ള ഗ്രാമത്തില്‍ നാലു ബാങ്കുകള്‍ മാത്രമാണുള്ളതെന്ന് പിച്ഗാവ് ഗ്രാമത്തലവന്‍ ക്യാപ്റ്റന്‍ സുബെ സിങ് പറഞ്ഞു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ബാങ്കുകള്‍ക്ക് രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ മാത്രം പ്രതിദിനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗ്രാമീണരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day