|    Dec 6 Tue, 2016 11:35 am
FLASH NEWS

ഗ്രാമപ്പഞ്ചായത്തുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ല

Published : 26th November 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഡെപ്യുട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കേരളത്തിലെ 10 ജില്ലകളിലും ജില്ലാതല ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ള 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 356 ഇടങ്ങളിലും സെക്രട്ടറിയില്ലാത്ത അവസ്ഥയാണ്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് താഴെ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക് തസ്തികകളും ഒഴിഞ്ഞുകിടപ്പാണ്. സെക്രട്ടറി തസ്തികയില്‍ നേരിട്ട് നിയമനം ലഭിച്ചവരും പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരായിരുന്ന സെക്രട്ടറിമാരും തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കത്തിന്റെ പേരില്‍ സെക്രട്ടറി മുതല്‍ സീനിയര്‍ ക്ലാര്‍ക്ക് വരെയുള്ള തസ്തികകളിലേക്കുള്ള ഉദ്യോഗകയറ്റം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം 2000 ലേറെ ജീവനക്കാര്‍ക്കാണ് ഒരു വര്‍ഷത്തിലേറെയായി ഉദ്യോഗകയറ്റം നിഷേധിക്കപ്പെട്ടത്. അതിനാല്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 600 ല്‍പരം ജീവനക്കാരുടെ നിയമനവും മുടങ്ങി. 94 ഗ്രാമപ്പഞ്ചായത്തുകളുള്ള മലപ്പുറത്ത്  മൂന്നിലൊരു ഭാഗം ഗ്രാമപ്പഞ്ചായത്തുകളിലും സെക്രട്ടറിമാരില്ലാത്ത അവസ്ഥയാണ്. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്് തസ്തികകളില്‍ മാത്രം മലപ്പുറത്ത് 50 ലേറെ ഒഴിവുകള്‍ നിലവിലുണ്ട്. ആറു മാസമായിട്ടും വകുപ്പിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും സീനിയോറ്റി സംബന്ധിച്ച വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാനുമാവാത്തത് സാധാരണക്കാരന് തിരിച്ചടിയാവുകയാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് പഞ്ചായത്തുകളിലെത്തുന്നവര്‍ക്ക് മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ്്. ഒരു വര്‍ഷത്തിലേറെയായി മുടങ്ങികിടക്കുന്ന പ്രമോഷനുകള്‍ അടിയന്തരമായി നടത്തണമെന്ന് കേരളാ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമിതി ആവശ്യപ്പെട്ടു. ഡെപ്യുട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം പഞ്ചായത്ത് വകുപ്പിന്റെ ഭരണനിര്‍വഹണം നിശ്ചലമായതായി യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് വി പി ദിനേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഉണ്ണികൃഷ്ണ്‍, സെക്രട്ടറി കെ പി ജാഫര്‍, സി വിഷ്ണുദാസ്, എ ഗോപാലകൃഷ്ണന്‍, എം പ്രസന്നചന്ദ്രന്‍, എ അഷ്‌റഫ്, അഷ്‌റഫ് പാറശ്ശേരി, ഷബീറലി, ഹബീബ് തോണിക്കടവന്‍, വൈ ഷാജി, അബ്ദുല്‍ ഷുക്കൂര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day