|    Dec 7 Wed, 2016 4:03 pm
FLASH NEWS

ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടി ഭൂവുടമകളെ പ്രതിസന്ധിയിലാക്കുന്നു

Published : 22nd October 2016 | Posted By: SMR

പാലക്കാട്: ജില്ലയില്‍ ഗൃാസ് പൈപ്പ്  ലൈന്‍ സ്ഥാപിക്കാനുള്ള  നടപടിക്ക് തുടക്കമിട്ടത് സ്ഥലമുടമകള്‍ക്ക് ഉചിതമായ  നഷ്ടപരിഹാരവും ബോധവല്‍കരണവും നല്‍കാതെയെന്നാരോപണം. ഭാരത് പെട്രോളിയം കോര്‍പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സംയുക്തമായാണ് കൊച്ചിയില്‍നിന്ന് സേലത്തേക്ക് ലിക്വിഡ് പെട്രോാളിയം ഗ്യാസ് കൊണ്ടുപോവുന്നതിന് ഭൂമിയിലൂടെ പൈപ്പ് ലൈന്‍  സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. കൊച്ചി-സേലം ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്  ഭൂവുടമകള്‍ക്ക് ഈ സ്ഥാപനം നോട്ടീസ് നല്‍കി. പാലക്കാട്, തൃശൂര്‍, എറണകുളം ജില്ലകളിലൂടെ കൊച്ചി ഇരുമ്പനത്ത് നിന്ന് തമിഴ്‌നാട്ടിലെ കാരൂരീലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോവു ന്നതിന് 2002ല്‍ സ്ഥലം ഏറ്റെടുത്തിരുന്നൂ. ഭൂവുടമകളില്‍ നിന്ന് 18 മീറ്റര്‍ വീതിയില്‍ സി സി കെ പെട്രോനെറ്റ് എന്ന സ്ഥാപമാണ് അന്ന് ഭൂമി ഏറ്റെടൂത്തത്. ഈ പൈപ്പ് ലൈനിനോട്് ചേര്‍ന്ന് നേരത്തെ എല്‍പിജി കൊണ്ടുപോവുന്നതിനായി പ്രവ്യത്തി ആരംഭിച്ചത്. പെട്രോളിയം പൈപ്പ് ലൈനിന്റെ സുരക്ഷിതത്വത്തെകുറിച്ച്  ആശങ്ക നിലനില്‍ക്കുമ്പോഴാണ്  വലിയ അപകടസാധ്യതയുളള  ഗ്യാസ് പൈപ്പ് ലൈന്‍ ഇതേ സ്ഥലത്തുകൂടി സ്ഥാപിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍  കൊണ്ടുപോവുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ 18 മീറ്റര്‍ വീതിയിലും എട്ട് മീറ്റര്‍ താഴ്ചയിലുമാണ് സ്ഥാപിച്ചത്. പെട്രോളിയം പൈപ്പിന്റെ വ്യാസം രണ്ട് ഇഞ്ചാണെങ്കില്‍ എല്‍ പി ജിക്ക്  വേണ്ടി സ്ഥാപിക്കുന്ന പൈപ്പിന്റെ വ്യാസം ആറ് ഇഞ്ചാണ്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലത്തിന്റെ  ഉടമയൂടെ  കൈവശമുള്ള ആധാരത്തില്‍ കമ്പനി  സീല്‍ പതിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ സ്ഥലത്ത് കൃഷിപ്പണികള്‍ നടത്താമെങ്കിലൂം ആഴത്തില്‍  കുഴിയെടൂക്കാ ന്‍ പറ്റില്ല. ഈ ആധാരം ഈടായി സ്വീകരിച്ച് വായ്പ അനുവദിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാവുന്നില്ലെന്നും ഭൂവുടമകള്‍ ആരോപിക്കുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day