|    Dec 10 Sat, 2016 12:20 pm

ഗോവ: ബിജെപിക്കെതിരേ ശിവസേനയും ആര്‍എസ്എസ് വിമതരും

Published : 26th November 2016 | Posted By: SMR

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ആര്‍എസ്എസ് വിമതരുടെ സംഘടനയായ ഗോവ സുരക്ഷാ മഞ്ചും (ജിഎസ്എം) സഖ്യമുണ്ടാക്കി. ഗോവയില്‍ ശിവസേന ഇതാദ്യമായാണ് പ്രാദേശിക കക്ഷിയുമായി സഖ്യമുണ്ടാക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. സേനാ എംപി സഞ്ജയ് റാവത്തും ജിഎസ്എം അധ്യക്ഷന്‍ ആനന്ദ് ശിരോദ്കറുമാണ് സഖ്യം ഉറപ്പിച്ചവിവരം അറിയിച്ചത്.
അഞ്ച് സീറ്റില്‍ ശിവസേന മല്‍സരിക്കും. ഇരുകക്ഷികളും സമാനമനസ്‌കരാണെന്നും ഗോവയുടെ ക്ഷേമമാണ് ലക്ഷ്യമെന്നും ശിരോദ്കര്‍ പറഞ്ഞു. പെര്‍ണം, തിവിം, സാലിഗാവ്, കണ്‍കോലിം, വാസ്‌കോ മണ്ഡലങ്ങളിലാണ് ശിവസേന മല്‍സരിക്കുക. ഈ മണ്ഡലങ്ങളിലെല്ലാം നിലവില്‍ ബിജെപി പ്രതിനിധീകരിക്കുന്നവയാണ്.
മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയെ കൂടി മുന്നണിയിലുള്‍പ്പെടുത്താന്‍ ശിവസേനയും ജിഎസ്എമ്മും ശ്രമിക്കുന്നുണ്ട്. ജിഎസ്എം എത്ര സീറ്റുകളില്‍ മല്‍സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day