|    Dec 5 Mon, 2016 8:01 pm
FLASH NEWS

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി

Published : 21st November 2016 | Posted By: SMR

പനാജി: 47ാം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ഗോവയില്‍ തുടക്കം. കാണ്‍പൂര്‍ തീവണ്ടിദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു നിമിഷം മൗനം ആചരിച്ചാണ് ഉദ്ഘാടനച്ചടങ്ങ് തുടങ്ങിയത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, സിനിമാരംഗത്തെ പ്രമുഖരായ സുശാന്ത് സിങ് രാജ്പുത്, രമേശ് സിപ്പിതുടങ്ങിയവര്‍ ചേര്‍ന്നാണ് ഉദ്ഘാടനവേദിയില്‍ വിളക്ക് കൊളുത്തിയത്.
ചടങ്ങില്‍ വൈഫ്, ദ ഫാമിലി പെഡിഗ്രി, എവര്‍ഗ്രീന്‍, ലോ ലൈഫ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കൊറിയന്‍ ചലച്ചിത്രകാരന്‍ കോന്‍തകിന് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് 2016ലെ ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി അവാര്‍ഡ് സമ്മാനിച്ചു. തുടര്‍ന്ന് പോളിഷ് സംവിധായകനായ ആന്ദ്രേയ വെയ്ദയുടെ ആഫ്റ്റര്‍ ഇമേജ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day