|    Dec 9 Fri, 2016 11:13 am

ഗോള്‍ മഴയോടെ ഗോവ തലയുയര്‍ത്തി മടങ്ങി

Published : 2nd December 2016 | Posted By: SMR

ഫത്തോര്‍ഡ: ഗോള്‍മഴകള്‍ തീര്‍ത്ത ആവേശ മല്‍സരത്തില്‍ വിജയത്തോടെ തലയുയര്‍ത്തി സീക്കോയുടെ ചുണക്കുട്ടികള്‍ മടങ്ങി. ഇന്നലെ നടന്ന മല്‍സരത്തില്‍ നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് മുന്‍ചാംപ്യന്‍മാരായ ചെന്നൈയെ തകര്‍ത്താണ് ഗോവ വിജയം സ്വന്തമാക്കിയത്. അവസാന മിനിറ്റില്‍ സഹില്‍ ടവേറയാണ് എഫ്‌സി ഗോവയുടെ വിജയഗോള്‍ നേടിയത്.
ഇരു ടീമുകളും നേരത്തെ തന്നെ പുറത്തായതിനാല്‍ അപ്രസക്തമായിരുന്ന മല്‍സരം പക്ഷേ എണ്ണം പറഞ്ഞ ഗോളുകളോടെ  ആവേശകരമാവുകയായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ജെറിയുടെ ഗോളിലൂടെ ചെന്നൈ ലീഡ് നേടി. അടുത്ത നിമിഷം തന്നെ റാഫേലിലൂടെ ഗോവ ഗോള്‍ മടക്കി. പതിമൂന്നാം മിനിറ്റില്‍ ഗോവന്‍ താരം ഗ്രെഗറി അര്‍നോളിന്റെ സെല്‍ഫ് ഗോളിലൂടെ ചെന്നെ വീണ്ടും മുന്നിലെത്തി. 21-ാം മിനിറ്റില്‍ ജോഫ്രയുടെ പെനല്‍റ്റിയിലൂടെ ഗോവ സമനിലയിലെത്തി. ഏഴു മിനിറ്റുകള്‍ക്കു ശേഷം ഡുഡുവിലൂടെ വീണ്ടും ചെന്നെ മുന്നിലെത്തി. ആദ്യ പകുതിയില്‍ ചെന്നെയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ.
68-ാം മിനിറ്റില്‍ സഹില്‍ ടവേരയിലൂടെ ഗോവ വീണ്ടും സമനില പിടിച്ചു. 76-ാം മിനിറ്റില്‍ റാഫാ കൊയ്‌ലോയിലൂടെ ഗോവ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ  ജോണ്‍ ആര്‍നെയിലൂടെ ചെന്നെ വീണ്ടും ഒപ്പമെത്തി. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്നു കരുതിയ നിമിഷത്തിലാണ് അധികസമയത്ത് വീണ്ടും സഹീല്‍ ടവേര ഗോവന്‍ രക്ഷകനായത്. സജ്ഞയ് ബല്‍മിച്ചു നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോവയുടെ വിജയഗോള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day