|    Dec 8 Thu, 2016 5:23 pm
FLASH NEWS

ഗോത്ര ജീവിതരീതികള്‍ നേരിട്ടറിയാന്‍ വിദ്യാര്‍ഥികളെത്തി

Published : 31st October 2016 | Posted By: SMR

തിരുനെല്ലി: ജില്ലയിലെ ഗോത്രവിഭാഗക്കാരുടെ ജീവിതരീതികള്‍ നേരിട്ടറിയാന്‍ ചുരം കയറി വിദ്യാര്‍ഥികളെത്തി. കോഴിക്കോട് ജില്ലയിലെ ചിന്താവളപ്പ് അയ്യത്താന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗോത്രജീവിതം നേരില്‍ കാണാന്‍ ബേഗൂര്‍ ഇരുമ്പുപാലം കാട്ടുനായ്ക്ക കോളനിയിലെത്തിയത്. ഇന്നലെ രാവിലെ അധ്യാപരുടെയും രക്ഷിതാക്കളുടെയുമൊപ്പം കോളനിയിലെത്തിയ വിദ്യാര്‍ഥികള്‍ കോളനിയിലെ താമസക്കാരോടൊപ്പം നാലു മണിക്കൂറോളം ചെലവഴിച്ചു. ഗോത്രവര്‍ഗത്തിന്റെ ജീവിതരീതികള്‍ നേരില്‍ കണ്ടും അവരുടെ അനുഭവങ്ങള്‍ കേട്ടും കോളനികളില്‍ സന്ദര്‍ശനം നടത്തിയതും വിദ്യാര്‍ഥികള്‍ സമയം ചെലവിട്ടു. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ഭക്ഷണക്കിറ്റും പുതുവസ്ത്രങ്ങളും കോളനിയിലെ താമസക്കാര്‍ക്ക് കൈമാറി. സ്‌കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പഠനയാത്രയും കോളനി സന്ദര്‍ശനവും സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ദിനു കൃഷ്ണ, ഹെഡ്മിസ്ട്രസ് ശ്രീലത, പിടിഎ പ്രസിഡന്റ് നവീന്‍കുമാര്‍, അധ്യാപകരായ രഞ്ജന സുനില്‍, ഷീബ, വികാസ്, ജിജേഷ് എന്നിവരും വിദ്യാര്‍ഥികളോടൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day