|    Dec 9 Fri, 2016 11:16 am

ഗോഡൗണില്‍ അനധികൃത അരി: അന്വേഷണം ഊര്‍ജിതമാക്കി

Published : 2nd December 2016 | Posted By: SMR

പൂക്കോട്ടുംപാടം: മൊത്ത വ്യാപാരിയുടെ അരി ഗോഡൗണില്‍ നിന്ന് അനധികൃത അരി കണ്ടെത്തിയ സംഭവത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ല സിവില്‍സപ്ലൈസ് വകുപ്പ്. ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സിവില്‍സപ്ലൈസ് വകുപ്പ് പരിശോധന നടത്തിയതില്‍ അരി സൂക്ഷിച്ചതിന് വ്യാപാരിയുടെ കൈവശം മതിതായ രേഖകള്‍ ഉള്ളതായും വിശദ വിവരങ്ങള്‍ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടു മാത്രമേ അറിയാനാവൂയെന്നും ഗോഡൌണ്‍ സന്ദര്‍ശിച്ച ഡിഎസ്ഓ പി കെ വല്‍സല പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എഫ്‌സിഐയുടെ ചാക്കുകളില്‍ അരി എത്തിയത് റേഷന്‍ കടകളില്‍ വിതരണത്തിനെത്തുന്ന അരിയുടെ കാലിചാക്കുകള്‍ പൊതു വിപണികളില്‍ വില്‍പന നടത്തുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയക്കിയിട്ടുണ്ടാവുക.ഇതിന്റെ ഭാഗമായി പൂക്കോട്ടുംപാടത്തെ റേഷന്‍കടകളില്‍ പരിശോധന നടത്തിയെങ്കിലും അരി വിപണനത്തില്‍ അപാകതകള്‍ കണ്ടെത്താനായില്ലെന്ന് താലൂക്ക് സിവില്‍സപ്ലൈസ് ഓഫിസര്‍ എ ടി ഷാജി പറഞ്ഞു. ലീഗല്‍ മെട്രോളജി നടത്തിയ പരിശോധനയില്‍ ഉല്‍പാദന വിവരം, അനധികൃതമായി ബ്രാന്‍ഡ് പാക്കിങ് എന്നിവ നടത്തിയതിനു കടയുടമയില്‍നിന്ന് 5000 പിഴ ഈടാക്കി. എന്നാല്‍ അനിയന്ത്രിതമായി അവശ്യവസ്തുക്കള്‍ സംഭരിച്ചതിനു പൂക്കോട്ടുംപാടം പോലിസ് ഗോഡൗണ്‍ ഉടമയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ഫുഡ് ആന്റ് സേഫ്റ്റി, സെയില്‍സ് ടാക്‌സ് എന്നിവരുടെ സഹായം പോലിസ് തേടിയതായി അറിയുന്നു.ഇപ്പോള്‍ അരി സൂക്ഷിപ്പ് കേന്ദ്രത്തിനു പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിഎസ്ഓ ജില്ലാ കലക്ടര്‍ക്ക് നല്‍കും. ജില്ലാ സിവില്‍സപ്ലൈസ് ഓഫിസര്‍ പി കെ വല്‍സലയെ കൂടാതെ മഞ്ചേരി ടി എസ ഓ രാധാകൃഷ്ണന്‍, നിലമ്പൂര്‍ ടി എസ് ഓ മുഹമ്മദ് കുട്ടി, നിലമ്പൂര്‍ ലീഗല്‍ മെട്രോളോജി ഇന്‍സ്‌പെക്ടര്‍ സി സിറാജ്, അസിസ്റ്റന്റ്‌റ് ഇന്‍സ്‌പെക്ടര്‍ കെ മോഹനന്‍ പൂക്കോട്ടുംപാടം പോലിസ് ഇന്‍സ്‌പെക്ടര്‍ അമൃത് രംഗന്‍, എഎസ്‌ഐ  സത്യന്‍, സിനിയര്‍ സിപിഓ ജയപ്രകാശ് എന്നിവരും സന്നിഹിതരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day