|    Dec 9 Fri, 2016 6:56 pm
FLASH NEWS

ഗോഡ്ഫാദര്‍ പ്രയോഗം: ബിജിമോളെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

Published : 20th October 2016 | Posted By: SMR

ആലപ്പുഴ: പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ബിജിമോള്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കാന്‍ രണ്ടു ദിവസമായി ആലപ്പുഴയില്‍ നടന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ഏകകണ്ഠമായിരുന്നു തീരുമാനമെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തനിക്കു പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന പ്രസ്താവന വിവാദമായിരുന്നു. പാര്‍ട്ടിക്കെതിരായി ബിജിമോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കു മുമ്പിലാണുള്ളത്. തന്റെ പരാമര്‍ശം തെറ്റായി പ്രസിദ്ധീകരിച്ചതാണെങ്കില്‍ കുറഞ്ഞപക്ഷം ലേഖകനെതിരേ വക്കീല്‍ നോട്ടീസ് അയക്കാനെങ്കിലും തയ്യാറാവണമായിരുന്നു. ഗോഡ്ഫാദര്‍ പ്രയോഗം തികഞ്ഞ അച്ചടക്കലംഘനമാണ്. പാര്‍ട്ടിയുടെ നിലവിലെ മന്ത്രിമാരെല്ലാം ഗോഡ്ഫാദര്‍മാര്‍ ഉള്ളതുകൊണ്ടാണ് ആ പദവിയിലെത്തിയതെന്ന വിലയിരുത്തലിന് ഇടവരുത്തുന്നതാണ് ബിജിമോളുടെ പരാമര്‍ശം. നിലവില്‍ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും അംഗമായ ബിജിമോള്‍ക്ക് ആ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ബിജിമോള്‍ക്കെതിരായ നടപടി പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനം രാജിവയ്‌ക്കേണ്ട പുതിയ സാഹചര്യമൊന്നുമുണ്ടായിട്ടില്ല. ബോര്‍ഡ്, കോര്‍പറേഷനുകള്‍ പുനസ്സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതുകൊണ്ടാണ് സിപിഐക്ക് ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരെ നിശ്ചയിക്കാത്തതെന്നും കാനം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day