|    Dec 7 Wed, 2016 11:43 pm
FLASH NEWS

ഗെയില്‍ സ്ഥലം ഏറ്റെടുക്കല്‍; പ്രതിഷേധക്കാരും പോലിസും തമ്മില്‍ വീണ്ടും സംഘര്‍ഷം

Published : 4th November 2016 | Posted By: SMR

താമരശ്ശേരി: ഗെയില്‍ വാതക പൈപ്പ് ലൈന്‍ ഭൂമി അളക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഉണ്ണികുളം കാപ്പിയില്‍ പ്രദേശത്താണ് ഇന്നലെ രാവിലെ ഭൂമി വീണ്ടും അളക്കാന്‍ ഉദ്യോഗസ്ഥര്‍ വന്‍ പോലിസ് സന്നാഹത്തോടെ എത്തിയത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ ജനകീയ സമിതി നേതാക്കളും നാട്ടുകാരും പ്രതിരോധിച്ചു. നേതാക്കളായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്, ആര്‍ പി ഭാസ്‌കരകുറുപ്പ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, ടി സി ഭാസ്‌കരന്‍, കണ്ടിയോത്ത് ഉസ്മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി ഭൂമി അളന്നു. ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും നേതാക്കളും ബുധനാഴ്ച തടഞ്ഞിരുന്നു. ബാലുശ്ശേരിയില്‍ നിന്നും കൂടുതല്‍ പോലിസ് എത്തി സമരക്കാരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലെത്തിച്ചു. നാട്ടുകാര്‍ സ്റ്റേഷനു മുന്നില്‍ പ്രതിരോധം തീര്‍ത്തതോടെ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നു ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കളുടെയും പൊതുജനങ്ങളുടെയും യോഗം ചേര്‍ന്നു സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വൈകീട്ട് എകരൂല്‍ അങ്ങാടിയില്‍ സര്‍വ കക്ഷി നേതാക്കളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം നടന്നു. സമരത്തിനു വിക്ടിങ് ഫോറം നേതാക്കളായ എകെ ഗോപാലന്‍, കല്ലിക്കണ്ടി മുഹമ്മദ്,  രാഘവന്‍, അബ്ദുറഹിമാന്‍, കെ അബ്ദുല്‍ മജീദ്, പയേടത്ത മുഹമ്മദ് ഹാജി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day