|    Dec 6 Tue, 2016 9:32 pm
FLASH NEWS

ഗെയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു

Published : 1st December 2016 | Posted By: SMR

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തിലെ ചാലക്കരയില്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. ഇന്നലെ രാവിലെ 10.45 ഓടെയാണ് പോലിസ് അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ആയിരത്തോളം വരുന്ന നാട്ടുകാര്‍ പ്രദേശത്ത് സംഘടിക്കുകയും സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. പ്രധാന റോഡില്‍ നിന്ന് സര്‍വേ നടത്താനുള്ള സ്ഥലത്തേക്കു പോവുന്ന ചെറിയ റോഡില്‍ ഉദ്യോഗസ്ഥര്‍ പ്രവേശിക്കാതിരിക്കാന്‍ കരിങ്കല്ലുപയോഗിച്ച് പ്രദേശവാസികള്‍ മതില്‍ കെട്ടിയിരുന്നു.
എം കെ രാഘവന്‍ എംപിയും മുന്‍ എംഎല്‍എ വി എം ഉമ്മര്‍ മാസ്റ്ററും ടെലിഫോണില്‍ ഗെയില്‍ കമ്പനി അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിക്കാമെന്നും അതുവരെ സര്‍വേ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ജനവാസ കേന്ദ്രത്തിലൂടെയുള്ള നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണു നാട്ടുകാരുടെ തീരുമാനം.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി, വൈസ് പ്രസിഡന്റ് കെ സി മാമു മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എം എ ഗഫൂര്‍, മുന്‍ പ്രസിഡന്റ് എ അരവിന്ദന്‍, പി എസ് മുഹമ്മദലി, നവാസ് ഈര്‍പ്പോണ, പി പി ഗഫൂര്‍, ഹാജറ കൊല്ലരുകി, സി പി ഖാദര്‍, ഗഫൂര്‍ ചാലക്കര, അഡ്വ. ഷാജി, അഡ്വ. പ്രദീപന്‍, രാഘവന്‍ നായര്‍, സി മുഹ്‌സിന്‍, പി സി അസീസ്, എ പി ഭാസ്‌കരന്‍, സുബൈര്‍ വെഴുപ്പൂര്‍, എം ടി അയ്യൂബ്, ശിവരാമന്‍ ചാലക്കര, രമേഷ്, സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day