|    Dec 8 Thu, 2016 1:44 am
FLASH NEWS

ഗെയില്‍ വാതക പൈപ്പ് ലൈന്‍; ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് താലൂക്ക് വികസന സമിതി യോഗം

Published : 9th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത്് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ച് കൂട്ടണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലൂടെ പൈപ്പ് ലൈന്‍ കടന്നു പോകുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈനിന് ചോര്‍ച്ചയുണ്ടായി സ്‌ഫോടനകള്‍ സംഭവിച്ചിട്ടു ണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ മതിയായ മുന്‍കരുതല്‍ എടുത്തിട്ടില്ലെന്ന് യോഗത്തില്‍ ആശങ്ക ഉയര്‍ന്നു. മുകുന്ദപുരം  താലൂക്ക് കോ ണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക് വികസന സമിതി യോഗത്തില്‍ പ്രഫ. കെ യു അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചിട്ടുള്ളതിനാല്‍ ഠാണാവ്, ലിസ്സി, എസ് എന്‍, കരുവന്നൂര്‍ എന്നിവടങ്ങളില്‍ സീബ്രാ ക്രോസിങ്ങുകള്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. വീടുണ്ടെങ്കില്‍ വെളിച്ചവും നല്‍കണം എന്ന പദ്ധതി പ്രകാരം വൈദ്യുതി കണക്ഷനായുള്ള അപേക്ഷകള്‍ മാര്‍ച്ച 31 വരെ സ്വീകരിക്കുമെന്ന് കെഎസ് ഇ ബി അധികൃതര്‍ അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസയില്‍ മുന്‍കൂര്‍ പണം അടച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് തൃശൂരില്‍ നിന്ന് ആമ്പല്ലൂരിലേക്ക് വരുമ്പോഴുള്ള ഫ്രീ ട്രാക്ക് സംവിധാനം പുന:സ്ഥാപിക്കണമെന്ന് പ്രേമേയത്തിലൂടെ വികസന സമിതി ആവശ്യപ്പെട്ടു.യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് എം എല്‍എയുടെ പ്രതിനിധിയായി തങ്കം ടീച്ചറും സി എന്‍ ജയദേവന്‍ എംപിയുടെ പ്രതിനിധിയായി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ജി ശങ്കരനാരായണന്‍, എന്‍ കെ ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍ വി എ, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര, തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍, പഞ്ചായത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day