|    Dec 10 Sat, 2016 2:42 am
FLASH NEWS

ഗെയില്‍ പദ്ധതി; ചെറുവണ്ണൂരില്‍ പ്രതിഷേധം ശക്തമാവുന്നു—

Published : 10th November 2016 | Posted By: SMR

പേരാമ്പ്ര: ജനവാസ കേന്ദ്രങ്ങളിലൂടെയും ആവളപാണ്ടി കൃഷിയിടങ്ങളിലൂടെയും കടന്നു പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നു.പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ പഞ്ചായത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണില്‍ പൊതുയോഗം നടത്തി. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോവുന്ന വഴിയിലെ കക്കറ മുക്ക,് പെരിഞ്ചേരി കടവ്, കുറ്റിയോട്ട് നട, കാരയില്‍ നട, വെള്ളാമ്പത്തൂര്‍ താഴ, എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവുംഒഴിഞ്ഞു പോവേണ്ടിവരുമെന്ന് പൊതുയോഗം ആശങ്കപ്പെട്ടു.—ലൈന്‍ കടന്നു പോവുന്നതിന്റെ ഇരുഭാഗങ്ങളിലും 1600 ഓളം മീറ്റര്‍ ദൂരത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുമെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും സമരരംഗത്ത് ഇറങ്ങണമെന്നും യോഗം അഭ്യര്‍ഥിച്ചു. എം കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു.— അഡ്വ. വി ടി പ്രദീപ് കുമാര്‍, പൂവ്വത്തില്‍ രാഘവന്‍, അബ്ദുള്‍ മജീദ്, സി ടി ഗംഗാധരക്കുറുപ്പ് ടി കെ മാധവന്‍, പി എം കുഞ്ഞിക്കണ്ണന്‍, കെ അബ്ദുള്‍ സലാം, വി കെ കുഞ്ഞമ്മത് പട്ടയാട്ട് അബ്ദുള്ള സംസാരിച്ചു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day